അഞ്ചാം ക്ലാസുകാരിക്ക് നേരെ ലൈംഗീകാതിക്രമം; അധ്യാപകന്‍ പിടിയില്‍

മലപ്പുറം വണ്ടൂരില്‍ പതിനൊന്നുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. വണ്ടൂര്‍ തച്ചുണ്ണിക്കുന്ന് സ്വദേശി കുന്നുമ്മല്‍ ഹൗസില്‍ സവാഫി (29) ആണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായത്. കുട്ടിയെ സ്‌കൂളിലെ ശുചിമുറിയുടെ മുന്നില്‍ നിന്നും കുറ്റിക്കാട്ടിലേക്ക് വലിച്ചഴച്ചു കൊണ്ടുപോയാണ് ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചത്.തുടര്‍ന്ന് ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് തൊട്ടടുത്ത ദിവസങ്ങളില്‍ കുട്ടി സ്‌ക്കൂളില്‍ എത്തിയിരുന്നില്ല. ദിവസങ്ങള്‍ക്ക് ശേഷം സ്‌ക്കൂളിലെത്തിയ കുട്ടിയോട് പ്രധാന അധ്യാപിക കാര്യം അന്വേഷിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

കഴിഞ്ഞ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. പ്രധാന അധ്യാപികയുടെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊലീസ് കേസെടുത്ത വിവരമറിഞ്ഞതോടെ പ്രതി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് പ്രതിയെ തന്ത്ര പൂര്‍വ്വം പിടികൂടുകയായിരുന്നു. പോക്‌സോ വകുപ്പു പ്രകാരമാണ് അറസ്റ്റ്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News