മനുഷ്യാവകാശ കമ്മീഷൻ  ഇടപെട്ടു: ബാങ്കുകളിൽ ഇനി മലയാളവും

കേരളത്തിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളിൽ ഉപയോഗിക്കുന്ന അപേക്ഷാഫോം, ചെക്ക് എന്നിവയിൽ മലയാളവും ഉൾപ്പെടുത്തും. അപേക്ഷകളിൽ ഇംഗ്ലീഷിനൊപ്പമാണ് മലയാളവും ഉൾപ്പെടുത്തുന്നത്. പൊതുപ്രവർത്തകനായ അഖിലേഷ് നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. സഹകരണ വകുപ്പ് സെക്രട്ടറിയാണ് മലയാളം ഉൾപ്പെടുത്തുമെന്ന കാര്യം മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്.

കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലും റിസർവ്വ് ബാങ്ക് ലൈസൻസോടെ പ്രവർത്തിക്കുന്ന കേരള സംസ്ഥാന സഹകരണ ബാങ്ക്, മലപ്പുറം ജില്ല, സഹകരണ ബാങ്ക്, അർബൻ ബാങ്കുകൾ എന്നിവയ്ക്കാണ് മലയാളം ഉപയോഗിക്കാൻ നിർദ്ദേശം നൽകിയതെന്ന് സഹകരണ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. സഹകരണ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.

കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളിലും മലയാളം ഉപയോഗിക്കണമെന്നായിരുന്നു പരാതി നൽകിയ അഖിലേഷിന്റെ ആവശ്യം. അപേക്ഷാഫോമുകളിലും ചെക്കുകളിലും മലയാളം ഇല്ലാത്തതിനാൽ സാധാരണക്കാരായ ആളുകൾ പ്രയാസം നേരിടുന്നുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. മറ്റ് ബാങ്കുകളിൽ ഇക്കാര്യം നടപ്പിലാക്കുന്നതിന് നിർദ്ദേശം നൽകാനാണ് മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News