ജനപക്ഷ നിലപാടുകള്‍ ഉയര്‍ത്തി പിടിച്ച നേതാവാണ് സിപി കുഞ്ഞുവെന്ന് പി എ മുഹമ്മദ് റിയാസ്

മുന്‍ എം എല്‍ എയും മുതിര്‍ന്ന സി പി ഐ എം നേതാവുമായ സിപി കുഞ്ഞുവിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോഴിക്കോട് രണ്ട് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായിരുന്ന സി പി കുഞ്ഞ് ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു എന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍, വഖഫ് ബോര്‍ഡ് അംഗം, കെ എസ് ഇ ബി കണ്‍സെള്‍റ്റീവ് കമ്മിറ്റിയംഗം എന്നിങ്ങനെ വ്യത്യസ്ത നിലകളില്‍ പ്രവര്‍ത്തിച്ച് ജനപക്ഷ നിലപാടുകള്‍ ഉയര്‍ത്തി പിടിച്ചു. മികച്ച പ്രാസംഗികന്‍ എന്ന നിലയിലും പൊതു രംഗത്ത് അദ്ദേഹം നിറഞ്ഞു നിന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഖ:ത്തില്‍ പങ്കുചേരുന്നതായും മന്ത്രി റിയാസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News