ഹെല്‍മറ്റില്ലാതെ ‘ട്രിപ്പിളടിച്ച്’ വിദ്യാര്‍ഥിനികള്‍; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മുക്കം മണാശ്ശേരിയില്‍ വിദ്യാര്‍ത്ഥിനികള്‍ വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. ഹെല്‍മറ്റില്ലാതെ മൂന്നുപേര്‍ ഒരുമിച്ച് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിനികളാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.

സ്‌കൂട്ടറില്‍ സഞ്ചരിച്ച വിദ്യാര്‍ഥിനികള്‍ അശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. വളരെ വേഗതയിലായിരുന്നു വിദ്യാര്‍ഥിനികള്‍ വാഹനമോടിച്ചിരുന്നത്. ബസ് ഡ്രൈവര്‍ കൃത്യസമയത്ത് ബ്രേക്ക് ചവിട്ടിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. റോഡ് മുറിച്ചു കടക്കേണ്ട സമയത്ത് പാലിക്കേണ്ട നിയമങ്ങള്‍ വിദ്യാര്‍ഥിനികള്‍ പാലിച്ചില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News