ജീന്‍സും പാവാടയും മേക്കപ്പും വേണ്ട; ഡോക്ടര്‍മാര്‍ക്ക് ഡ്രസ് കോഡ്

സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഡ്രസ് കോഡുമായി ഹരിയാന സര്‍ക്കാര്‍. ആശുപത്രികളില്‍ ഡോക്ടര്‍മാരെയും രോഗികളെയും വേര്‍തിരിച്ചറിയാന്‍ പ്രയാസമായതിനാലാണ് സ്റ്റാഫ് അംഗങ്ങള്‍ക്ക് ഡ്രസ് കോഡ് നടപ്പിലാക്കുന്നതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി അനില്‍ വിജ് പറഞ്ഞു.

ഡെനിം ജീന്‍സ്, പലാസോ പാന്റ്സ്, ബാക്ക്ലെസ് ടോപ്പുകള്‍, പാവാട എന്നിവ ധരിക്കുന്നതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. വനിതാ ഡോക്ടര്‍മാര്‍ മേക്കപ്പ്, ആഭരണങ്ങള്‍ എന്നിവ ധരിച്ച് ജോലിക്കെത്താന്‍ പാടില്ല. ഷര്‍ട്ടിന്റെ കോളറിനേക്കാള്‍ നീളത്തില്‍ മുടി നീട്ടി വളര്‍ത്തരുതെന്ന് പുരുഷ ഡോക്ടര്‍മാര്‍ക്കും നഖം നീട്ടി വളര്‍ത്തരുതെന്ന്് വനിതാ ഡോക്ടര്‍മാര്‍ക്കും നിര്‍ദ്ദേശമുണ്ട്.

ഫെബ്രുവരി 9 മുതല്‍ പുതിയ ഡ്രസ് കോഡ് നിലവില്‍ വന്നു. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും നിര്‍ദ്ദേശവും നല്‍കി. ഡ്രസ് കോഡ് പാലിക്കാത്തവരെ ജോലിക്ക് എത്താതിരുന്നതായി കണക്കാക്കുമെന്നും കടുത്ത നടപടിക്ക് വിധേയമാകേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News