കൊല്ലം പത്തനാപുരത്ത് മാങ്കോട് സ്വദേശിയായ സാക്ഷരതാ പ്രേരകും മാധ്യമ പ്രവര്‍ത്തകനുമായ ഇ എസ് ബിജുമോന്‍(49) ആത്മഹത്യ ചെയതത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അല്ല എന്ന് രേഖകള്‍. സഹകരണബാങ്കില്‍ ഒരു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുള്ള ബിജുമോന്‍ കഴിഞ്ഞ ജനുവരി 31 വരെ പ്രതിമാസ ചിട്ടി തുകയായ 10000 രൂപ വീതം അടച്ചിരുന്നു.
എന്നാല്‍ പത്തനാപുരം ബ്ലോക്ക് നോഡല്‍ സാരക്ഷരതാ പ്രേരകായിരുന്ന ബിജുമോന് ആറ് മാസമായി ശമ്പളം ലഭിച്ചിരുന്നില്ലെന്നും ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നുമാണ് ബിജുമോന്റെ അമ്മ ആരോപിച്ചിരുന്നു. ബിജുമോന്റെ സുഹൃത്തുക്കളും സമാനമായ ആരോപണങ്ങളും ഉയര്‍ത്തുന്നതിനിടയിലാണ് ബിജുമോന്റെ ആത്മഹത്യ സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമല്ല എന്ന തെളിവുകള്‍ കൈരളി ന്യൂസ് പുറത്ത് വിടുന്നത്. മരണകാരണം സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസും അറിയിച്ചു.
മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാര ജേതാവായ ബിജുമോനെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി സാക്ഷരതാ പ്രേരക് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here