രോഗം ഭേദമാക്കാന്‍ മന്ത്രവാദിയുടെ അടുത്തെത്തിച്ച ഒരു വയസുകാരന്‍ മരിച്ചു

രോഗം ഭേദമാക്കാന്‍ മന്ത്രവാദിയുടെ അടുത്ത് എത്തിച്ച ഒരു വയസുകാരന്‍ മരിച്ചു. അനുജ് എന്ന ഒരു വയസുകാരനാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ധകാര്‍ ഗ്രാമത്തിലാണ് ഈ ക്രൂരത അരങ്ങേറിയത്. കുട്ടിയുടെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തിയ ബന്ധുക്കള്‍ മന്ത്രവാദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷനില്‍ പ്രതിഷേധം നടത്തുകയും ചെയ്തു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കുട്ടിക്ക് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രോഗശാന്തിക്കായി വീടിനടുത്തുള്ള മന്ത്രവാദിയുടെ അടുത്ത് എത്തിച്ചത്. ഇയാള്‍ കുട്ടിയുടെ ചില പല്ലുകള്‍ പൊട്ടിക്കുകയും നിലത്തേയ്ക്ക് വലിച്ചെറിയുകയും ചെയ്തു. കുട്ടി ബോധരഹിതനായതോടെ വീട്ടുകാര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. രാത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടി അധികം വൈകാതെ മരണപ്പെടുകയും ചെയ്തുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

3 മാസങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശിലും സമാനമായ സംഭവം നടന്നിരുന്നു. ന്യുമോണിയ ഭേദമാകാന്‍ മൂന്ന് മാസം മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിക്കുകയായിരുന്നു. 51 തവണ കുട്ടിയുടെ വയറ്റില്‍ പൊള്ളിച്ചതിനെ തുടര്‍ന്ന് കുട്ടി മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News