കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു

മാനന്തവാടിയില്‍ കുടുംബം യാത്ര ചെയ്തിരുന്ന കാര്‍ ഓടുന്നതിനിടെ തീപിടിച്ചു. വാഹനമോടിച്ച ബിജുവിന്റെ അവസരോചിത ഇടപെടല്‍ കാരണം വന്‍ദുരന്തം ഒഴിവായി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ബിജുവും മാതാപിതാക്കക്കളും സഞ്ചരിച്ച ടാറ്റ നാനോ കാറാണ് അപകടത്തില്‍പ്പെട്ടത്. കത്തുന്ന കാറില്‍ നിന്നും യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപെടുകയായിരുന്നു.

തൃശ്ശിലേരി കാനഞ്ചേരി മൊട്ടക്ക് സമീപമായിരുന്നു അപകടം. ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങിപോകുന്നതിനിടെ കാറിന്റെ പിന്‍ഭാഗത്തുനിന്ന് പുക ഉയരുകയായിരുന്നു. ഉടന്‍ ബിജു വാഹനം റോഡരികിലേക്ക് നിര്‍ത്തി മാതാപിതാക്കളെ കാറില്‍നിന്ന് പുറത്തിറക്കി അകലെ മാറ്റി നിര്‍ത്തി.

ഇവര്‍ കാറില്‍നിന്ന് ഇറങ്ങിയ ഉടനെ തന്നെ കാര്‍ പൂര്‍ണമായും കത്തുകയായിരുന്നു. കത്തുന്നതിനിടെ കാര്‍ പിന്നോട്ട് നീങ്ങി അരികിലെ മണ്‍തിട്ടയില്‍ ഇടിച്ചുനിന്നു. മാനന്തവാടി അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. തിരുനെല്ലി പൊലീസ് അപകട സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News