തന്റെ ഒരു കുഞ്ഞെങ്കിലും ജീവനോടെയുണ്ടാവണേ; 6 മക്കളെ നഷ്ടപ്പെട്ട അച്ഛന്റെ വിലാപം

സിറിയയെ തകര്‍ത്ത് തരിപ്പണമാക്കിയ ഭൂകമ്പത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട നാസര്‍ അല്‍ വഖാസിന്റെ വിലാപം ആരുടെയും കരളലിയിപ്പിക്കുന്നതാണ്. തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങളില്‍നിന്ന് ഭാര്യയുടെയും തന്റെ മക്കളുടെയും മൃതശരീരങ്ങള്‍ ശരീരങ്ങള്‍ ഓരോന്നായി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുമ്പോള്‍ അദ്ദേഹം മനംനൊന്ത് പ്രാര്‍ഥിച്ചത് ഒന്ന് മാത്രമായിരുന്നു, ‘ദൈവമേ, എന്റെ ഒരു കുഞ്ഞിനെയെങ്കിലും നീ ബാക്കിയാക്കണേ’ എന്നായിരുന്നു. ഓരോ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ ഹൃദയം തകര്‍ന്ന് വിറയാര്‍ന്ന കരങ്ങളോടെ സ്വീകരിക്കുമ്പോള്‍ അദ്ദേഹം തന്റെ പ്രാര്‍ത്ഥന തുടര്‍ന്നു.

ഭൂകമ്പത്തില്‍ തരിപ്പണമായ ജന്താരിസിലെ തന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കരികെ നിന്ന് അയാള്‍ മക്കളെ ഓരോരുത്തരെയും നിസ്സഹായനായി പേരെടുത്ത് ഉറക്കെവിളിച്ചുകൊണ്ടിരുന്നു. ബിലാല്‍, ഫൈസല്‍, മെഷാല്‍, മുഹ്‌സിന്‍, മന്‍സൂര്‍, ഹിബ, ഇസ്‌റ, സമീഹ.രക്ഷപ്പെട്ട അയല്‍വാസികള്‍ ആവുംവിധം അദ്ദേഹത്തെ ആശ്വസിപ്പിച്ചുവെങ്കിലും അദ്ദേഹം തന്റെ മക്കളെ പേരെടുത്ത് വിളിച്ച് കരയുന്നത് തുടര്‍ന്നു. ഒടുവില്‍ ദൈവം അദ്ദേഹത്തിന്റെ രണ്ട് മക്കളെ അവശേഷിപ്പിച്ചു.

എന്നാല്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ടത് ഒന്നും രണ്ടും മക്കളെ ആയിരുന്നില്ലയിരുന്നില്ല. മൂന്ന് ആണും മൂന്ന് പെണ്ണും ഉള്‍പ്പെടെ ആറ് മക്കളെയും തന്റെ ഭാര്യയേയുമാണ് അദ്ദേഹത്തിന് നഷ്ടപെട്ടത്. ഒപ്പമുണ്ടായിരുന്ന ഏഴുപേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തപ്പോള്‍ മരണപ്പെട്ട കുഞ്ഞുങ്ങളിലൊരാളുടെ വസ്ത്രങ്ങളില്‍ മുഖമമര്‍ത്തി വഖാസ് നിലവിളിച്ച് കരഞ്ഞുകൊണ്ടിരുന്നു. ഹൃദയം തകര്‍ന്ന അച്ഛന്റെ വിലാപം നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ രക്ഷാപ്രവര്‍ത്തകര്‍ക്കും അയല്‍ക്കാര്‍ക്കും കഴിഞ്ഞുള്ളു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News