വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂര്‍ തൊളിക്കുഴി സ്വദേശി സന്തോഷ് ബാബു ആണ് പിടിയിലായത്.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്നും വരുന്ന വഴി പുതിയകാവ് പൊതു മാര്‍ക്കറ്റിന് സമീപമുള്ള റോഡില്‍ വച്ചായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനി വീട്ടിലേയ്ക്ക് മടങ്ങുന്നതിനായി ബസ് സ്റ്റാന്റിലേക്ക് ഒറ്റയ്ക്ക് നടന്നു വരുമ്പോഴാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി പ്രതിയുടെ കയ്യിലുള്ള മൊബൈല്‍ ഫോണിലെ അശ്ലീല ദൃശ്യം കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പ്രതിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും അഞ്ഞൂറിലധികം അശ്ലീല ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. ഫോണ്‍ കൂടുതല്‍ പരിശോധയ്ക്കായി ഫോറന്‍സിക് ലാബിലേയ്ക്ക് കൈമാറിയിട്ടുണ്ട്. ബസ്റ്റാന്‍ഡ് പരിസരത്ത് സ്ഥിരമായി കറങ്ങി നടക്കാറുള്ള പ്രതി മറ്റു പെണ്‍കുട്ടികളോട് സമാനരീതിയിലുള്ള കൃത്യം ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News