അഞ്ചാം തവണയും കിരീടം ചൂടി കേരള വനിതകള്‍

ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നിലനിര്‍ത്തി കേരള വനിതാ ടീം. തുടര്‍ച്ചയായ അഞ്ചാം കിരീടനേട്ടമാണ് കേരളത്തിന്റേത്. ഇന്ത്യന്‍ റെയില്‍വേയെ കീഴടക്കിയാണ് വനിതകള്‍ കിരീടത്തില്‍ എസ് സൂര്യ നയിച്ച ടീമാണ് വനിതകള്‍ കിരീടത്തില്‍ മുത്തമിട്ടത്. നാല് സെറ്റുകള്‍ നീണ്ടു നിന്ന മത്സത്തില്‍ 25-13, 25-22, 23-25, 25-21 എന്നിങ്ങനെയാണ് സ്‌കോര്‍ നില.

പുരുഷ വിഭാഗത്തില്‍ കേരളം നേരത്തെ പുറത്തായിരുന്നു. രാജസ്ഥാനാണ് പുരുഷ കിരീടം. പ്രൈം വോളി ലീഗ് നടക്കുന്ന സമയത്തുതന്നെ ദേശീയ ചാമ്പ്യന്‍ഷിപ് നടക്കുന്നതിനാല്‍ പുരുഷ വിഭാഗത്തില്‍ കേരളത്തിന്റ പ്രധാന താരങ്ങള്‍ക്ക് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയിരുന്നില്ല.

എസ് സൂര്യ (ക്യാപ്റ്റന്‍), കെഎസ് ജിനി, കെ അമിത, കെ.പി അനുശ്രീ, മായ തോമസ്, അനഘ രാധാകൃഷ്ണന്‍, അശ്വതി രവീന്ദ്രന്‍, ജി അഞ്ജു മോള്‍, എന്‍ എസ് ശരണ്യ, കെ അഭിരാമി, ആര്‍.എസ് ശില്‍പ, അനന്യ ശ്രീ, പി രാധിക (കോച്ച്) അശ്വനി എസ് കുമാര്‍ (മാനേജര്‍) എന്നിവരാണ് അഞ്ചാം കിരീടം കേരളത്തിലെത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News