മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി വൈകാതെ ബെംഗളൂരുവിലെ ആശുപതിയിലേക്ക് മാറ്റിയേക്കും. മുൻപ് ചികിത്സ നടത്തിയിരുന്ന HCG ആശുപതിയിലേക്കാകും മാറ്റുക. എയർ ആംബുലൻസിൽ ബെംഗളൂരുവിലേക്ക് കൊണ്ടുപോകാനാണ് ആലോചന. ന്യുമോണിയയെ തുടർന്ന് നെയ്യാറ്റിൻകരയിലെ നിംസ് ആശുപതിയിൽ പ്രവേശിപ്പിച്ച ഉമ്മൻചാണ്ടി ആരോഗ്യ സ്ഥിതി വീണ്ടെടുത്തെന്ന് മെഡിക്കൽ ബോർഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
പനിയും ശ്വാസ തടസവും ഭേദമായിട്ടുണ്ട്. ന്യുമോണിയ അണുബാധയും മാറി. ആശുപത്രിയിൽ പ്രവേശിപ്പിച്ച
ദിവസം നൽകേണ്ടി വന്ന കൃത്രിമ ഓക്സിജനും പിന്നീട് നൽകേണ്ടി വന്നിട്ടില്ല. കുടുംബാഗങ്ങളോടും സന്ദർശകരോടും തടസം കൂടാതെ സംസാരിക്കാൻ ആവുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ന്യുമോണിയ ഭേദമായെങ്കിലും മറ്റ് രോഗങ്ങൾക്കുള്ള വിദഗ്ധ ചികിത്സ നൽകേണ്ടതുണ്ട്. നിലവിൽ കഴിയുന്ന നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഇതിന് പരിമിതികളുണ്ടെന്നും അതിനാലാണ് ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here