വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ അജ്ഞാത പേടകം വെടിവെച്ച് വീഴ്ത്തി അമേരിക്ക. അലാസ്‌ക സംസ്ഥാനത്തിന് മുകളില്‍ പറക്കുകയായിരുന്ന പേടകത്തെയാണ് അമേരിക്ക തകര്‍ത്തത്. 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്കയുടെ നീക്കം.
ഹൈ ആൾട്ടിറ്റ്യൂഡ് ഒബ്‌ജെക്ട് എന്ന് മാത്രമാണ് പെന്റഗണ്‍ പേടകത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. അജ്ഞാത പേടകത്തിന്റെ ഉദ്ദേശ്യമോ ഉത്ഭവമോ എന്താണെന്ന് വ്യക്തമല്ല എന്നും എന്നാല്‍ 40,000 അടി ഉയരത്തില്‍ പൊങ്ങിക്കിടക്കുന്ന ഇത് വ്യോമയാനത്തിന് ഭീഷണിയായതിനാലാണ് നീക്കം ചെയ്തത് എന്നും വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി എന്നും ജോണ്‍ കിര്‍ബി കൂട്ടിച്ചേര്‍ത്തു.
So you mean to tell me we didn’t wait for it to cross the entire U.S. this time? https://t.co/ugW3TPDriI
— Benny Johnson (@bennyjohnson) February 10, 2023
അടുത്തിടെ ചൈനീസ് ചാര ബലൂണ്‍ അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം. എന്നാല്‍ ചൈനീസ് ചാര ബലൂണിനേക്കാള്‍ ചെറുതായിരുന്നു പേടകം എന്നാണ് റിപ്പോര്‍ട്ട്. ഒരു ചെറിയ കാറിന്റെ വലിപ്പമേ പേടകത്തിനുണ്ടായിരുന്നുള്ളൂ എന്നാണ് ജോണ്‍ കിര്‍ബി പറയുന്നത്. വ്യാഴാഴ്ച പ്രാദേശിക സമയം 1.45 ഓടെയാണ് സൗത്ത് കരോലിനയ്ക്ക് മുകളിലായിരുന്ന പേടകത്തെ വെടിവെച്ച് വീഴ്ത്തിയത്. എഫ് 22 യുദ്ധ വിമാനത്തില്‍ നിന്ന് തൊടുത്ത മിസൈലാണ് പേടകത്തെ തകര്‍ത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here