കെപിസിസി പുനഃസംഘടന നീളും

കെപിസിസി പുനഃസംഘടന നീളും. തര്‍ക്കം കാരണം കോണ്‍ഗ്രസിന്റെ ഡിസിസി, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളെ നിശ്ചയിക്കാന്‍ ആകുന്നില്ല. കരട് പട്ടിക തയ്യാറാക്കാന്‍ ജില്ലാ സമിതികള്‍ രൂപീകരിച്ചെങ്കിലും പലയിടത്തും ഇത് കൂടാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ജില്ലയായ എറണാകുളത്ത് ഒരു തവണപോലും യോഗം ചേര്‍ന്നില്ല. തിരുവനന്തപുരത്ത് ഉള്‍പ്പെടെ ചില ജില്ലകളിലും ഡിസിസി സമിതികള്‍ കരട് പട്ടിക തയ്യാറാക്കുന്നതിലേക്ക് പോലും കടന്നിട്ടില്ല. പത്തനംതിട്ടയില്‍ ഉള്‍പ്പെടെ തര്‍ക്കം രൂക്ഷമാണ്. ചര്‍ച്ചകളില്‍ എംപിമാരെ പരിഗണിക്കാത്തതിലും അമര്‍ഷമുണ്ട്. ഇതില്‍ പ്രതിക്ഷേധിച്ച് കേരളത്തിലെ 8 കോണ്‍ഗ്രസ് എംപിമാര്‍ പരാതിയുമായി ഹൈക്കമാന്‍ഡിനെ കണ്ടു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ നേരില്‍ കണ്ടാണ് എംപിമാര്‍ പരാതി അറിയിച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഏകപക്ഷീയമായ പുനഃസംഘടനാ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് എം പിമാരുടെ ആവശ്യം.

കെ.സുധാകരനെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടെന്നാണ് വിവരം. ഇതേ ആവശ്യം എഐസിസി ജനറല്‍ സെക്രട്ടറി കെസി. വേണുഗോപാലിനെയും എംപിമാര്‍ അറിയിച്ചു. അതേസമയം, കോണ്‍ഗ്രസിന്റെ ഡിസിസി, ബ്ലോക്ക് കമ്മിറ്റികളുടെ പുനഃസംഘടനാ നീളുമെന്നാണ് സൂചനകള്‍. എന്നിരുന്നാലും എഐസിസി പ്ലീനറി സമ്മേളനത്തിനുശേഷമെ മറ്റു നടപടികളിലേക്ക് കടക്കൂവെന്നാണ് വിവരം. ഇതിനുശേഷം കെപിസിസിയിൽ സുധാകരന്‍ തുടരുമോ എന്ന കാര്യത്തിലും അന്തിമ തീരുമാനം ഉണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News