ഒട്ടകത്തെ തല്ലി; ആറു പേര്‍ അറസ്റ്റില്‍

പാലക്കാട് മാത്തൂരില്‍ ഒട്ടകത്തെ ക്രൂരമായി മര്‍ദിച്ച കേസില്‍ ആറു പേര്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശി മണികണ്ഠന്‍, തെലങ്കാന സ്വദേശി ശ്യാം ഷിന്‍ഡെ, മധ്യപ്രദേശ് സ്വദേശി കിഷോര്‍ ജോഗി മാത്തൂര്‍ സ്വദേശികളായ അബ്ദുള്‍ കരിം, ഷമീര്‍, സെയ്ദ് മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്

പല്ലഞ്ചാത്തനൂരിലെ ആഘോഷം കഴിഞ്ഞ് ഒട്ടകത്തെ വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് വടികൊണ്ട് തലയ്ക്കടിച്ചത്. കണ്ടുനിന്നവര്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. പിന്നീട് മാത്തൂരിലെ സ്വകാര്യ തടിമില്ലില്‍നിന്ന് ക്രെയിന്‍ ഉപയോഗിച്ചാണ് ഒട്ടകത്തെ ലോറിയിലേക്ക് കയറ്റിയത്.

സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്, വെള്ളിയാഴ്ച രാവിലെയോടെ ഒട്ടകത്തിന്റെ ഉടമയായ മണികണ്ഠനെയും അതിനെ പരിപാലിച്ചവരെയും കോട്ടായി പോലീസ് അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration