അര്‍ബുദബാധിതനായ 25 വയസുകാരന്‍ ചികിത്സാ സഹായം തേടുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി കുളപ്പുറം സ്വദേശി മിഥുന്‍ മനോജാണ് രോഗബാധിതനായി തിരുവനന്തപുരം ആര്‍.സി.സി.യില്‍ കഴിയുന്നത്. ഈ യുവാവിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ ആവശ്യമായ 25 ലക്ഷം രൂപ കണ്ടെത്തുവാന്‍ ഒരുനാട് ഒന്നായി കൈ കോര്‍ക്കുകയാണ്.
25 വയസ് മാത്രം പ്രായമുള്ള മിഥുന്‍ നിര്‍ദ്ധന കുടുംബത്തിന്റെ പ്രതീക്ഷകള്‍ ചുമലിലേറ്റിയാണ് ഗള്‍ഫിലേക്ക് വിമാനം കയറിയത്. ജോലിയില്‍ പ്രവേശിച്ച് മൂന്ന് മാസം പിന്നിടും മുന്‍പെ ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടു. പരിശോധനയില്‍ അര്‍ബുദം ശ്വാസകോശത്തിലാണെന്ന് കണ്ടെത്തി. മടക്ക ടിക്കറ്റെടുത്ത് നാട്ടിലേക്ക് തിരിച്ച മിഥുന്‍ നേരെ പോയത് തിരുവനന്തപുരം RCC യിലേക്ക്. നിലവില്‍ അവിടെ ചികിത്സയിലാണ്. രോഗം ഭേദമാക്കുവാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിന് സാമ്പത്തികമാണ് തടസ്സം. ചികിത്സക്കാവശ്യമായ 25 ലക്ഷം രൂപ സമാഹരിക്കുവാന്‍ ഒരുനാട് ഒന്നായി ഒരുമിക്കുകയാണ്
പെയിന്റ് തൊഴിലാളിയാണ് മിഥുന്റെ പിതാവ്. അമ്മയും, സഹോദരനും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനവും അച്ഛന്റെ തൊഴില്‍ മാത്രം. അതുകൊണ്ട് തന്നെയാണ് ഒരു നാട് മിഥുനായി കൈകോര്‍ക്കുന്നത്. മിഥുനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂവപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ ഈ അക്കൗണ്ട് നമ്പറിലേക്ക് സഹായങ്ങള്‍ നല്‍കാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here