പെരുമ്പാവൂരില്‍ ലോറി മറിഞ്ഞ് അപകടം

പെരുമ്പാവൂര്‍ പാലക്കാട്ട് താഴത്ത് തടിലോറി മറിഞ്ഞ് അപകടം. ലോറിക്ക് അടിയില്‍ കുടുങ്ങിയ ക്ലീനര്‍ തിരുവനന്തപുരം സ്വദേശിയായ ചന്തുവിനെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി.

ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് തടിയുമായി വന്ന ലോറി മറിഞ്ഞത്. ലോറി റോഡരികിലേക്ക് ഒതുക്കി നിര്‍ത്താനായി സൈഡ് പറഞ്ഞു കൊടുക്കുന്നതിനാണ് ക്ലീനറായ ചന്തു ലോറിയില്‍ നിന്നിറങ്ങിയത്. ലോറി സൈഡിലേക്ക് ഒതുക്കുന്നതിനിടെ സൈഡ് ഇടിഞ്ഞ് ചന്തു ലോറിക്കടിയില്‍പ്പെടുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി ചന്തുവിനെ രക്ഷപെടുത്തി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാദൗത്യം നിര്‍വഹിച്ചത്. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കുകള്‍ ഇല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News