മരിച്ച മകളുടെ കൈവിടാതെ കാവലിരിക്കുന്ന അച്ഛന്‍; ദുരന്ത ഭൂമിയിലെ ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍

ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ സിറിയയുടെയും തുര്‍ക്കിയുടെയും മണ്ണില്‍ നിന്ന് ഓരോ ദിവസവും കാണുന്ന കാഴ്ചകള്‍ ലോകത്തിന്റെ ഹൃദയം തകര്‍ക്കുന്നതാണ്. ഉറ്റവരും ഉടയവരും, ഒരായുസില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ വീടും സമ്പത്തും, എല്ലാ നഷ്ടപ്പെട്ട് നിര്‍വികാരതയോടുകൂടി നില്‍ക്കുന്ന മനുഷ്യരാണ് ആ ദുരന്തഭൂമിയില്‍ ബാക്കിയുള്ളത്.

അത്തരത്തിലൊരു ചിത്രമാണ് ഫോട്ടോഗ്രാഫര്‍ അഡെം ആള്‍ട്ടന്‍ പകര്‍ത്തിയ ഈ ചിത്രം. ദുരന്തത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അകത്ത് മരിച്ച് കിടക്കുന്ന മകളുടെ കൈയില്‍ പിടിച്ചിരിക്കുന്ന നിസ്സഹായനായ പിതാവ്.

മെസ്യൂട്ട് ഹാന്‍സ് എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിന്റെ 15 വയസ്സുള്ള മകള്‍ ഇര്‍മാക് അവളുടെ കട്ടിലില്‍ മരിച്ചുകിടക്കുകയാണ്. വീട് തകര്‍ന്ന് അവള്‍ക്ക് മുകളില്‍ വീണിട്ടുണ്ട്. എങ്കിലും ആ മരണത്തെ അംഗീകരിക്കാതെ മകള്‍ക്ക് കാവല്‍ നില്‍ക്കുകയാണ് ആ അച്ഛന്‍.

തുര്‍ക്കിയിലും സിറിയയിലും ഇത്തരത്തിലുള്ള ദുരന്തക്കാഴ്ചകള്‍ ആവര്‍ത്തിക്കുകയാണ്. രക്ഷാപ്രവര്‍ത്തകരാകട്ടെ പ്രതീക്ഷയോടെ ഓരോ ജീവനും വേണ്ടി തിരച്ചില്‍ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News