ദില്ലി മദ്യനയ അഴിമതി; വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിയുടെ മകന്‍ അറസ്റ്റില്‍

ദില്ലി മദ്യനയ അഴിമതിയില്‍ വീണ്ടും അറസ്റ്റ്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ലോക്സഭ എംപി മഗുന്ത ശ്രീനിവാസുലു റെഡ്ഡിയുടെ മകന്‍ രാഘവ് മഗുന്തയെ ആണ് ഇ ഡി അറസ്റ്റ് ചെയ്തത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിക്ക് 100 കോടി നല്‍കിയ കേസിലാണ് അറസ്റ്റ്.

രാഘവ് മഗുന്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി എന്ന് ഇ ഡി ആരോപിക്കുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റും തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിന്റെ മകള്‍ കെ കവിതയുടെ മുന്‍ ഓഡിറ്ററുമായ ബുച്ചി ബാബു ഗൊരണ്ട്ലയെ മദ്യനയ കേസില്‍ കഴിഞ്ഞ ദിവസം സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് ഇ ഡി നടത്തുന്ന ഒന്‍പതാമത്തെ അറസ്റ്റാണിത്. ഈ ആഴ്ചയില്‍ നടക്കുന്ന മൂന്നാമത്തെ അറസ്റ്റും. പഞ്ചാബ് മുന്‍ എം.എല്‍.എ ദീപ് മല്‍ഹോത്രയുടെ മകന്‍ ഗൗതം മല്‍ഹോത്ര, പരസ്യ കമ്പനി ഡയറക്ടര്‍ രാജേഷ് ജോഷി എന്നിവരെയാണ് ഈയാഴ്ച അറസ്റ്റ് ചെയ്ത മറ്റുള്ളവര്‍.

കഴിഞ്ഞ നവംബറില്‍ ദില്ലി സര്‍ക്കാര്‍ ആവിഷ്‌കരിച്ച മദ്യനയം നടപ്പാക്കിയതില്‍ ക്രമക്കേടുകളുണ്ടെന്ന് ആരോപിച്ച് ദില്ലി ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലഫ് ഗവര്‍ണര്‍ വി കെ സക്സേന സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് മദ്യനയം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News