തന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നടക്കുന്നത് വ്യാജ പ്രചാരണം ആണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി നാളെ ബംഗലൂരുവിലേക്ക് മാറ്റും.
വ്യാജ പ്രചാരണങ്ങളുടെ ഭാഗമായി പുതുപ്പള്ളിയിൽ നിന്നടക്കം നിരവധി ആളുകൾ ഇവിടെ എത്തി. ചികിത്സയുടെ എല്ലാ വിവരങ്ങളും എന്റെ കയ്യിലുണ്ട്. അത് ഞാൻ നേതാക്കളെ അറിയിച്ചിട്ടുണ്ട്. പാർട്ടിയുടെ പിന്തുണ കൂടെ ഉള്ളതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. മികച്ച ചികിത്സതന്നെയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്, പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് 2015 മുതൽ വ്യാജ പ്രചാരണം നടക്കുകയാണ്. അദ്ദേഹം തന്നെയാണ് അദ്ദേഹത്തിന്റെ ചികിത്സ തീരുമാനിക്കുന്നത്. അദ്ദേഹത്തിന് പിടിപ്പെട്ട ന്യൂമോണിയ മാറി. പിതാവ് ക്ഷീണിതനാണ് ചാണ്ടി ഉമ്മൻ പറഞ്ഞു.
പാർട്ടിയുടെ സഹായത്തോടെയാണ് ജർമനിയിൽ പോയത് നാളെ പോകുന്നതും പാർട്ടി സഹായത്തോടെയാണ്. പല കാര്യങ്ങളും വ്യാജമാണ്, പലതും പറയാൻ ഉണ്ട് , സമയമാകുമ്പോൾ അത് പറയും. എച്ച് സി ജി ആശുപതിയുടെ പേരിൽ വ്യാജ ഡോക്യുമെന്റ് വരെ ചിലർ ഉണ്ടാക്കിയിരുന്നു. എന്തിനാണ് തന്റെ കുടുംബത്തോട് ഈ ക്രൂരത എന്ന് അറിയില്ലെന്നും ഇത് ശരിയായ സമീപനമല്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
അതേസമയം, ചികിത്സയ്ക്ക് വേണ്ട ഏർപ്പാടുകൾ എ ഐ.സി സി ഒരുക്കുമെന്ന്, ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ച എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here