വഴുതക്കാട്ടെ തീപിടിത്തം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല

തിരുവനന്തപുരം വഴുതക്കാട്ടെ കെ എസ് അക്വേറിയത്തിലുണ്ടായ  തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെന്ന്   ഇലക്ട്രിക് വിഭാഗം ഉദ്യോഗസ്ഥർ.  വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

ഇടുങ്ങിയ വഴിയിലാണ് ഹോള്‍സെയില്‍ അക്വോറിയം പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ തീപിടിത്തം ഉണ്ടായപ്പോള്‍ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് അവിടെ എത്താന്‍ സമയമെടുത്തു. അഗ്നിശമനവിഭാഗം ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയില്‍ തന്നെ സുരക്ഷാ വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍.

തീപിടിത്തത്തില്‍ അക്വേറിയം ഗോഡൗണിലെ മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചിട്ടുണ്ട്. ഏകദേശം അരക്കോടിയിലേറെ നഷ്ടമുണ്ടായതായാണ് ഉടമസ്ഥന്‍ പറയുന്നത്. വിവിധ വിഭാഗങ്ങള്‍ നടത്തിയ പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ അപകടകാരണം വ്യക്തമാകുകയുള്ളൂ. ഇതിന് പുറമെ സമഗ്ര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News