കുവൈത്തില്‍ സ്വദേശിവത്കരണം; നടപടികളുമായി അധികൃതര്‍

കുവൈത്തില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനായുള്ള നീക്കങ്ങള്‍ അധികൃതര്‍ ശക്തിപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. കുവൈത്ത് വ്യവസായ-വാണിജ്യ മന്ത്രി മാസെന്‍ അല്‍ നെഹ്ദയാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍  ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം ആദ്യഘട്ട നടപടികള്‍ ആരംഭിച്ചതായും സൂചനയുണ്ട്.

സ്വദേശിവത്കരണ നടപടികളുടെ ആദ്യ ഘട്ടമെന്ന നിലയില്‍ രാജ്യത്തെ  പ്രവാസി തൊഴിലാളികളുടെ തൊഴില്‍കരാര്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ അന്‍സി ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തതായി കുവൈത്ത് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോര്‍പറേറ്റ് മേഖല, ഉപഭോക്തൃ സംരക്ഷണ മേഖല, സാമ്പത്തിക കാര്യങ്ങള്‍, ടൈപ്പിസ്റ്റ്, വിദേശ വ്യാപാരം, നിയമകാര്യങ്ങള്‍, സാങ്കേതിക പിന്തുണ, ആസൂത്രണ മേഖല തുടങ്ങിയ ജോലികളിലും തസ്തികകളിലുമായി  രാജ്യത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വിദേശികളെ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചനകള്‍

പിരിച്ചുവിടാനുള്ളവരുടെ പട്ടികയില്‍ ഇവരെയും ഉള്‍പ്പെടുത്തിയതായും കുവൈത്തിലെ പ്രാദേശിക മാധ്യമമായ അല്‍റായ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ രാജ്യത്ത് മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഇത്തരത്തില്‍ പ്രവാസികളായ ഇന്ത്യക്കാരെയും മറ്റ് രാജ്യക്കാരെയും സ്വദേശിവത്കരണ നടപടികള്‍ കാര്യമായി ബാധിക്കും എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

നിലവിലുള്ള നോട്ടീസ് പിരീഡ് പ്രകാരം ഈ വര്‍ഷം ജൂണ്‍ 29ന് തന്നെ ഈ പട്ടികയില്‍ ഇള്‍പ്പെടുത്തിയവരുടെ പ്രവൃത്തി കരാര്‍ അവസാനിപ്പിക്കുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News