ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു

പ്രാദേശിക ബിജെപി നേതാവിനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയിലെ നാരായണ്‍പൂരിലാണ് സംഭവം. ബിജെപി നാരായണ്‍പൂര്‍ ജില്ലാ ഘടകം വൈസ് പ്രസിഡന്റ് സാഗര്‍ സാഹുവാണ് മരിച്ചത്.

സാഗര്‍ സാഹുവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ രണ്ട് പേര്‍ കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ച് സാഹുവിനുനേരെ വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപെടുകയായിരുന്നു. വെടിയേറ്റ സാഗര്‍ സാഹുവിനെ ഉടന്‍ ഛോട്ടേഡോംഗറിലെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നാരായണ്‍പൂരിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാവോയിസ്റ്റുകളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഈ വര്‍ഷം ജനുവരി രണ്ടിന് ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയിലെ ബസ്തറില്‍ അവപ്പിള്ളി ഡിവിഷനിലെ ബിജെപി നേതാവായ നീലകണ്ഠ് കകേമിനെ (48)ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അജ്ഞാതര്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നിലും മാവോയിസ്റ്റുകളാണ് എന്നാണ് പൊലീസ് നിഗമനം. എന്നാല്‍ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News