അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം റോഡില്‍ കിടന്നത് എട്ട് മണിക്കൂറോളം

കൊല്ലം കൊട്ടാരക്കരയിൽ അപകടത്തിൽപ്പെട്ട് മരിച്ചയാളുടെ മൃതദേഹം എട്ട് മണിക്കൂറോളം റോഡിൽ കിടന്നു. ലോറിക്കടിയിൽപ്പെട്ട് മരിച്ച കൊല്ലം വെട്ടിക്കവല സ്വദേശി രതീഷിൻ്റെ മൃതദേഹമാണ് മണിക്കൂറോളം റോഡിൽ കിടന്നത്.

തമിഴ്നാട്ടിൽ നിന്ന് വാഴ വിത്തുമായി എത്തിയ ലോറിക്കിടയിൽ പെട്ടാണ് രതീഷ് മരിച്ചത്. മരിച്ച രതീഷിന്‍റെ മൃതദേഹം റോഡിന്റെ സൈഡിലേക്ക് മാറ്റി കിടത്തിയ ശേഷം ഡ്രൈവർ ലോറിയുമായി കടന്നു കളയുകയായിരുന്നു.

സംഭവത്തിൽ തക്കല സ്വദേശിയായ ലോറി ഡ്രൈവർ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എട്ടു മണിക്കൂർ റോഡരികിൽ കിടന്ന മൃതദേഹം  ഇന്ന് രാവിലെയാണ് മാറ്റിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News