വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി

തൃശ്ശൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ അധിക്ഷേപ വാക്കുകളുമായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്  എം എസ് പ്രേംകുമാര്‍. കൈരളി ന്യൂസ് റിപ്പോട്ടര്‍ സൂര്യയെയാണ് പ്രേംകുമാര്‍ അധിക്ഷേപിച്ചത്.

വാര്‍ത്താ സമ്മേളനത്തിനിടെ ലഹരി ഉപയോഗിച്ച് അപകട മരണങ്ങള്‍ സൃഷ്ടിക്കുന്ന ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് ചോദിച്ചപ്പോഴായിരുന്നു പ്രേംകുമാര്‍ കൈരളി  ന്യൂസ് റിപ്പോര്‍ട്ടറെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയത്.

കൈരളി ന്യൂസ് ക്യാമറാമാനും മറ്റൊരു മാധ്യമപ്രവര്‍ത്തകനും ഇത് ചോദ്യം ചെയ്തതോടെ വാര്‍ത്താ സമ്മേളനത്തിനിടെ വാക്കുതര്‍ക്കവുമുണ്ടായി. ഇതിനിടെ മാധ്യമപ്രവര്‍ത്തകരും പൊലീസും അധ്യാപകരും മദ്യപിച്ച് വണ്ടിയോടിച്ചാണ് അപകടങ്ങള്‍ സൃഷ്ടിക്കുന്നതെന്ന ആരോപണവും പ്രേംകുമാര്‍ ഉയര്‍ത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News