നികുതിയുടെ പേരിൽ കോൺഗ്രസിൽ ഭിന്നത

നികുതിയുമായി ബന്ധപ്പെട്ട  കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്റെ ആഹ്വാനം അപ്രായോഗികമാണെന്ന്  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയെ കളിയാക്കിയാണ് സുധാകരൻ അങ്ങനെ പറഞ്ഞതെന്ന് വ്യക്തമാക്കി സംസ്ഥാന പാർട്ടി അധ്യക്ഷൻ്റെ നിലപാട് തളളിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ്. നികുതി അടയ്ക്കരുത് എന്ന നിലപാട് അപ്രായോഗികമാണ്. നികുതി കൊടുക്കേണ്ട എന്ന അര്‍ഥത്തിലല്ല തന്‍റെ പ്രസ്താവനയെന്ന് സുധാകരൻ തന്നോട് പറഞ്ഞതായി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നികുതി പിരിക്കണ്ട എന്ന് കോണ്‍ഗ്രസിന് അഭിപ്രായമില്ല. ജനങ്ങള്‍ അധികനികുതി അടയ്ക്കരുതെന്നും നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നുമാണ് സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഈ പ്രസ്താവന മുഖ്യമന്ത്രിക്ക് നേരെയുള്ള തമാശയായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.

അതേസമയം സതീശൻ്റെ നിലപാടിനെ തള്ളി സുധാകരൻ വീണ്ടും രംഗത്തെത്തി. സതീശനും താനുമായി  യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്ന് പറഞ്ഞ സുധാരകരൻ,  സാധ്യമായ തുറകളിലെല്ലാം നികുതി ബഹിഷ്‌കരണമുണ്ടാവുമെന്ന തൻ്റെ നിലപാട്  ആവര്‍ത്തിച്ചു.

നികുതി വർധനവിന് എതിരെയുള്ള സമരത്തിൽ നിന്നും കോണ്‍ഗ്രസ് പിന്മാറില്ല. സമരവുമായി മുന്നോട്ട് പോകും. കൂടിയാലോചനകളുടെ യാതൊരു കുറവുമില്ല. തീപാറുന്ന പ്രക്ഷോഭം തന്നെ കേരളത്തില്‍ നടത്തും. അതിന്റെ രൂപവും ഭാവവും വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വ്യക്തമാക്കും. കോണ്‍ഗ്രസിനെക്കൊണ്ട് ചെയ്യാവുന്നതിന്റെ പരമാവധിയില്‍ സമരം സാധ്യമാക്കും. ജനങ്ങള്‍ ഏറ്റെടുത്താലേ സമരം വിജയിക്കുകയുള്ളൂ. സമരം ഏറ്റെടുക്കാന്‍ ജനം തയ്യാറാണ്. അത്തരം സമരത്തിന് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കും എന്നും സുധാകരന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News