തുർക്കി ഭൂകമ്പം: ഇന്ത്യക്കാരൻ്റെ മൃതദേഹം കണ്ടെത്തി

തുർക്കിയിൽ തിങ്കളാഴ്ച്ച ഉണ്ടായ ഭൂകമ്പത്തിനെ തുടർന്ന് കാണാതായ ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ സ്വദേശിയും ബംഗലൂരു ആസ്ഥാനമായുള്ള ഗ്യാസ് പൈപ്പ്‌ലൈൻ ഇൻസ്റ്റലേഷൻ എഞ്ചിനീയറുമായ വിജയകുമാറിൻ്റെ(35) മൃതദേഹമാണ് കണ്ടെത്തിയത്.

കിഴക്കൻ അനറ്റോളിയ മേഖലയിലെ മലത്യ നഗരത്തിലെ 24 നിലകളുള്ള ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വിജയകുമാർ താമസിച്ചിരുന്ന മലത്യയിലെ അവസർ ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്നാണ് അദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

രക്ഷാപ്രവർത്തകര്‍ സംഭവസ്ഥലത്ത് നിന്ന് അയച്ച ഫോട്ടോകൾ പരിശോധിച്ച ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വിജയകുമാറിൻ്റെ ഇടതുകൈയിൽ പച്ചകുത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ, മരിച്ചത് വിജയകുമാറാണെന്ന് ഉറപ്പിക്കുകയായിരുന്നു. ഈ മാസം പകുതി വരെ നീണ്ടു നിൽക്കുന്ന ഒരു പ്രോജക്റ്റ് വർക്കിനായി 2023 ജനുവരി 23 നായിരുന്നു വിജയകുമാർ തുർക്കിയിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News