ഫോട്ടോഗ്രാഫര്‍ എന്ന വ്യാജേന എം ഡി എം എ വില്‍പ്പന നടത്തുന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശിയായ നിസാമുദ്ദീനാണ് 55 ഗ്രാം എംഡിഎംഎയുമായി വാളയാറില്‍ പിടിയിലായത്. ആലുവയിലെ വിവിധ സ്ഥലങ്ങളില്‍ ലഹരിമരുന്ന് വില്‍പന നടത്തുയാളാണ് പിടിയിലായ നിസാമുദ്ദീന്‍.
വിദേശത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ പിന്നീട് ഫോട്ടോഗ്രാഫിയിലേക്കു തിരിഞ്ഞു. ഫോട്ടോയെടുക്കാനെന്ന വ്യാജേന പലയിടത്തും സഞ്ചരിച്ച് ലഹരി വില്‍പന നടത്തുന്നതാണ് ഇയാളുടെ രീതി. നിസാമുദ്ദിന്‍ ബംഗളൂരുവില്‍ നിന്ന് ആഡംബര ബസ് മാര്‍ഗം കടത്താന്‍ ശ്രമിച്ച എം ഡി എം എയാണ് എക്സൈസ് പതിവ് വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്.
അതേസമയം ഇയാള്‍ ഒറ്റക്കല്ല ലഹരി ഇടപാടുകള്‍ നടത്തുന്നതെന്ന് എക്‌സൈസ് പറഞ്ഞു. ഇയാള്‍ക്ക് ലഹരിമരുന്ന് എത്തിച്ചു നല്‍കുന്നതിനും വിതരണം ചെയ്യുന്നതിനും സഹായികള്‍ ഉണ്ട്. ഇവരെ കൂടി കണ്ടെത്താനാണ് എക്സൈസ് ശ്രമം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here