മുസ്ലിം പേരില്‍ രാമക്ഷേത്രം തകര്‍ക്കുമെന്ന് ഭീഷണി; ഹിന്ദു ദമ്പതികള്‍ അറസ്റ്റില്‍

അയോദ്ധ്യയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന രാമക്ഷേത്രം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് മഹാരാഷ്ട്ര അഹമ്മദ് നഗര്‍ സ്വദേശികളായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശി അനില്‍ രാംദാസ് ഘോഡകെ, ഇയാളുടെ ഭാര്യ വിദ്യാ സാഗര്‍ ധോത്രേ എന്നിവരാണ് പൊലീസ് പിടിയിലായത്. ഈ വര്‍ഷം ഫെബ്രുവരി രണ്ടിന് പ്രതി അയോദ്ധ്യ സ്വദേശിയെ വിളിച്ച് മണിക്കൂറുകള്‍ക്കകം ക്ഷേത്രം സ്ഫോടനത്തിലൂടെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അയോധ്യ പൊലീസ് പറഞ്ഞു.

ദമ്പതികള്‍ ഹിന്ദുക്കളാണെങ്കിലും മുസ്ലീങ്ങളായി വേഷം കെട്ടി ആളുകളെ കബളിപ്പിച്ച് പണം സമ്പാദിക്കുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് രണ്ട് ഖുർആൻ, രണ്ട് തലയോട്ടി,മുസ്ലിം തൊപ്പികൾ, 9 മൊബൈൽ ഫോണുകൾ, 6 എടിഎം കാർഡുകൾ, 2 ചാർജറുകൾ, ലാപ്‌ടോപ്, ലാപ്‌ടോപ്പ് ചാർജറുകൾ, 3 ആധാർ കാർഡുകൾ, 4 പാൻ കാർഡുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.

ദില്ലി സ്വദേശി ബിലാല്‍ എന്ന വ്യാജേനയാണ് ഇയാള്‍ അയോദ്ധ്യ സ്വദേശിയെ വിളിച്ച് രാമക്ഷേത്രവും ഡല്‍ഹി മെട്രോയും തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയത്. ബിലാല്‍ എന്ന വ്യക്തിയോടുള്ള മുന്‍വൈരാഗ്യം മൂലമാണ് വ്യാജ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഭീക്ഷണി മുഴക്കുന്നത്. ഘോഡകെ അവിവാഹിതനെന്ന വ്യാജേനെ ബിലാലിന്റെ സഹോദരിയുമായി സൗഹൃദത്തിലായിരുന്നു. എന്നാല്‍ ഇയാള്‍ വിവാഹിതനാണ് എന്നറിഞ്ഞതോടെ യുവതി ബന്ധത്തില്‍ നിന്നും പിന്‍മാറി. തുടര്‍ന്ന് ഘോഡകെ ബിലാലിന്റെ സഹോദരിയെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചു. ഇതറിഞ്ഞ ബിലാല്‍ അത് വിലക്കുകയും തന്റെ സഹോദരിയെ വിളിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് മൂലം ദമ്പതികള്‍ക്കേറ്റ അപമാനം മൂലം ബിലാലിനെ കുടുക്കാന്‍ വേണ്ടിയാണ് ഭീഷണി സന്ദേശം മുഴക്കിയതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഭീഷണി സന്ദേശം വന്നതിനെ തുടര്‍ന്ന് ഫെബ്രുവരി 2 ന് അയോദ്ധ്യ പൊലീസ് സ്റ്റേഷനില്‍ ഐപിസി സെക്ഷന്‍ 507 പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പഴുതടച്ച അന്വേഷണത്തില്‍ ഒരാഴ്ച്ച കൊണ്ട് പൊലീസ് വ്യാജസന്ദേശത്തിന്റെ ചുരുളഴിച്ച് പ്രതികളെ പിടികൂടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News