തനിക്കെതിരെ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു: ഇ പി ജയരാജന്‍

തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇത്തരം ഇല്ലാക്കഥകള്‍ കൊണ്ട് താന്‍ ഇല്ലാതാവിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സാമ്പത്തികമായി തെറ്റായ നിലപാട് സ്വീകരിച്ചുവെന്ന് ആരും പറഞ്ഞിട്ടില്ല. ഇതെല്ലാം ബോധപൂര്‍വ്വം ആരോ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതുമാണ്. അവര്‍ അത് തുടര്‍ന്നോട്ടെ, സൃഷ്ടിക്കട്ടെ.. പ്രചരിപ്പിക്കട്ടെ, അതുകൊണ്ടൊന്നും തനിക്കൊരു പോറലും ഏല്‍ക്കില്ല. മടിയില്‍ കനമുള്ളവനേ ഭയപ്പെടേണ്ട കാര്യമുള്ളു. അതുകൊണ്ട് താന്‍ ഭയപ്പെടേണ്ട കാര്യമില്ല എന്നും താന്‍ ശരിയായ നിലപാടേ സ്വീകരിക്കാറുള്ളു എന്നും അദേഹം പ്രതികരിച്ചു.

മാധ്യമങ്ങള്‍ വിവാദമുണ്ടാക്കാന്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. അതാണുണ്ടായത്. ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നത്
അത് ഇനിയും തുടരും. തനിക്ക് ആരോടും വിദ്വേഷവും പകയും ഇല്ലെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ വ്യക്തമാക്കി.

ഇടതു നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തെറ്റായ വാര്‍ത്തകളും പ്രചരണങ്ങളും നടക്കുന്നു. തെറ്റായ വാര്‍ത്തകളില്‍ ക്ഷമാപണം നടത്താന്‍ പോലും മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്നും ഇപി ജയരാജന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളുടെ ഭാഗത്തു നിന്നും നേരിട്ട പോലെയുള്ള വേട്ടയാടല്‍ മറ്റാരും നേരിട്ടിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തനിക്കെതിരെയുള്ള പ്രചരണങ്ങളില്‍ സി പി ഐ എം ബന്ധം ഉണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ യാതൊരു സംശയമില്ലെന്നും ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നത് തന്റെ പാര്‍ട്ടി സഖാക്കളെയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News