മധ്യപ്രദേശിൽ 6 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

മധ്യപ്രദേശിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ശിവപുരി ജില്ലയിലെ കരേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഡോറ ഗ്രാമത്തിലാണ് ക്രൂരകൃത്യം നടന്ന്.

അമ്മയോടൊപ്പംവീടിനടുത്തുള്ള അമ്പലത്തിൽ പോയ പെൺകുട്ടിയെ അവിടെ വെച്ച് കാണാതാവുകയായിരുന്നു. മകൾ വീട്ടിൽ മടങ്ങിയെത്തിയിരിക്കാം എന്ന് കരുതി അമ്മ മടങ്ങി. മകളെ വീട്ടിലും കാണാത്തതിനെ തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകി. ശനിയാഴ്ച രാവിലെ ഗ്രാമത്തിലെ സർക്കാർ സ്കൂളിന് പിൻവശത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വായിൽ തുണി തിരുകിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചതായി പൊലീസ് പറഞ്ഞു.പ്രതിയെപ്പറ്റി വിവരം നൽകുന്നവർക്ക് 10000 രൂപ പാരിതോഷികം നൽകുമെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് രാജേഷ് ചന്ദേൽ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration