ബ്ലാസ്റ്റേഴ്‌സിന് തോല്‍വി; അടുത്ത മത്സരങ്ങള്‍ നിര്‍ണ്ണായകം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ എവേ മത്സരങ്ങളില്‍ തോല്‍വി വഴങ്ങുന്നത് പതിവാക്കി കേരള ബ്ലാസ്റ്റേഴ്സ്. ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളൂരു എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചു. ബംഗളൂരുവിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്. ആദ്യ പകുതിയുടെ മുപ്പത്തിരണ്ടാം മിനുട്ടില്‍ ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ റോയ് കൃഷ്ണ നേടിയ ഗോളിലാണ് ബംഗളൂരു എഫ്‌സി ജയിച്ചു കയറിയത്.

ജയത്തോടെ എഴാം സ്ഥാനത്തായിരുന്ന ബംഗളൂരു അഞ്ചാം സ്ഥാനത്തേക്കുയര്‍ന്ന് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി. 18 കളികളില്‍ നിന്നും 28 പോയിന്റാണ് ബംഗളൂരു എഫ്‌സിക്കുള്ളത്. ഇത്രയും കളിയില്‍ നിന്നും 31 പോയിന്റുള്ള കേരളം മൂന്നാം സ്ഥാനത്താണ്. എടികെ മോഹന്‍ ബഗാനും ഹൈദരാബാദ് എഫ്‌സിക്കും എതിരായ മത്സരങ്ങള്‍ കേരളത്തിന് നിര്‍ണ്ണായകമായി. 18 കളികളില്‍ നിന്നും 46 പോയിന്റുമായി മുംബൈ സിറ്റിയാണ് ഒന്നാം സ്ഥാനത്തും 17 മത്സരങ്ങളില്‍ നിന്നും 36 പോയിന്റുമായി ഹൈദരാബാദ് എഫ്‌സി രണ്ടാം സ്ഥാനത്തുമാണ്. 17 കളികളില്‍ നിന്നും 28 പോയിന്റുമായി ഗോള്‍ ശരാശരിയില്‍ ബംഗളുരുവിനെ പിന്നിലാക്കി എടികെ മോഹന്‍ ബഗാന്‍ കേരളത്തിന് തൊട്ടു പിന്നില്‍ നാലാം സ്ഥാനത്താണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News