കിഴക്കൻ ജർമ്മനിലെ കമ്യൂണിസ്റ്റ് ഭരണാധികാരിയായിരുന്ന ഹാൻസ് മോഡ്രോവ് അന്തരിച്ചു. 95 വയസായിരുന്നു.1989 നവംബറിൽ ബർലിൻ മതിലിന്റെ തകർച്ചക്കു പിന്നാലെ ഹാൻസ് മോഡ്രോവ് അധികാരത്തിലിരുന്നപ്പോഴാണ് ജർമ്മൻ ഏകീകരണം നടന്നത്.ലെഫ്റ്റ് പാർട്ടി പാർലമെന്ററി ഗ്രൂപ്പാണ് അദ്ദേഹത്തിൻ്റെ മരണവാർത്ത അറിയിച്ചത്.
ബെർലിൻ മതിൽ തകർന്ന് നാല് ദിവസങ്ങൾക്കുള്ളിൽ 1989 നവംബർ 13നാണ് മോഡ്രോവ് ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൻ്റെ (കിഴക്കൻ ജർമ്മനി) ഇടക്കാല കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്.
1961 മുതൽ 1989 വരെ വിഭജിച്ച് നിന്ന പശ്ചിമ – പൂർവ്വ ജർമ്മനികളുടെ ഏകീകരണമാണ് മോഡ്രോവിൻ്റെ ഏറ്റവും വലിയ ഭരണനേട്ടമെന്ന് ലെഫ്റ്റ് പാർട്ടി പാർലമെന്ററി ഗ്രൂപ്പ് പറഞ്ഞു. ബർലിൻ മതിൽ തകർന്ന് ഒരു വർഷത്തിനകം 1990 ഒക്ടോബർ മൂന്നിനാണ് അന്നത്തെ പശ്ചിമ ജർമൻ ചാൻസലർ ഹെൽമുട്ട് കോളിന്റെ നേതൃത്വത്തിൽ ജർമ്മൻ ഏകീകരണം നടന്നത്. ഏകീകരണത്തിന് ശേഷം ജർമ്മൻ പാർലമെന്റംഗം, യൂറോപ്യൻ പാർലമെന്റംഗം എന്നീ നിലകളിലും മോഡ്രോവ് പ്രവർത്തിച്ചു.
ഇന്നത്തെ പോളണ്ടിലുള്ള ജാസെനിറ്റ്സ് നഗരത്തിൽ 1928ലാണ് മോഡ്രോവ് ജനിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിലെ സൈനികനായി മോഡ്രോവ് സേവനമനുഷ്ടിച്ചിട്ടുണ്ട്. സോവിയറ്റ് – കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് താൽപര്യം മൂലം അദ്ദേഹം കിഴക്കൻ ജർമനിയിലെ വിപ്ലവ പാർട്ടിയായ സോഷ്യലിസ്റ്റ് യൂണിറ്റി പാർട്ടിയിൽ ചേർന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here