ചീസ് കേക്കിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചു

കാണാൻ തന്റെ അതേ രൂപസാദൃശ്യമെന്ന കാരണത്താൽ അമേരിക്കൻ യുവതിയ്ക്ക് വിഷം കലർത്തിയ ചീസ് കേക്ക് നൽകി റഷ്യൻ യുവതി. സംഭവത്തിൽ ഇവർ കുറ്റക്കാരിനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2016 ആഗസ്റ്റിലാണ് 35 കാരിയായ ഓൾഗ എന്ന യു.എസ് പൗരയെയാണ് വിക്ടോറിയ നസ്യറോവ (47) കേക്കിൽ വിഷം കലർത്തിക്കൊല്ലാൻ ശ്രമിച്ചത്. വിക്ടോറിയ നസ്യറോവ വധശ്രമക്കേസിൽ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയതായി ക്യൂൻസ് ഡിസ്ട്രിക്റ്റ് അറ്റോർണി മെലിൻഡ കാറ്റ്‌സ് പറഞ്ഞു.

ഇരുവരും കാണാൻ ഏകദേശം ഒരുപോലെയായിരുന്നു. രണ്ടുപേർക്കും ഇരുണ്ട മുടിയും സമാനമായ ചർമ്മ നിറവുമാണ്. ഇരുവരും റഷ്യൻഭാഷയും സംസാരിച്ചിരുന്നു. അമേരിക്കക്കാരിയായ അപരയെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അവളുടെ വിലപിടിപ്പുള്ള സ്വത്തുക്കളും പാസ്‌പോർട്ടും തൊഴിൽ ഐഡികാർഡും മോഷ്ടിക്കുകയായിരുന്നു വിക്ടോറിയയുടെ ലക്ഷ്യമെന്ന് കോടതി കണ്ടെത്തി.

ഓൾഗയുടെ വീട്ടിലേക്ക് പ്രതിയായ വിക്ടോറിയ ചീസ് കേക്കുമായി എത്തുകയായിരുന്നു. കേക്ക് കഴിച്ച ഉടനെ ഓൾഗിനെ ബോധരഹിതയായി. തൊട്ടടുത്ത ദിവസമാണ് അബോധാവസ്ഥയിലുള്ള ഓൾഗയെ മറ്റൊരു സുഹൃത്ത് കാണുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, തന്റെ പാസ്പോർട്ടും തൊഴിൽ ഐഡി കാർഡും സ്വർണ്ണ മോതിരവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് ചീസ് കേക്ക് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി. ഇതിൽ നിന്നാണ് കേക്കിൽ വിഷം അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിക്ടോറിയയെ അറസ്റ്റ് ചെയ്തു. അടുത്ത മാസമായിരിക്കും ശിക്ഷ വിധിക്കുക. ചുരുങ്ങിയത് 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കാനാണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News