തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 28,000 കവിഞ്ഞു. ഒരു ദിവസത്തിനിടെ 70ലധികം ആളുകളെ രക്ഷപ്പെടുത്തിയതായി തുർക്കി വെെസ് പ്രസിഡന്റ് ഫുവാത് ഒക്തേ അറിയിച്ചു.
ഇന്ത്യൻ സൈന്യത്തിന്റെ വൈദ്യസഹായ സംഘം തുർക്കിയിലെ ഇസ്കെൻഡെറൂനിൽ താൽക്കാലിക ആശുപത്രി നിർമിച്ച് ചികിത്സ തുടങ്ങിയിട്ടുണ്ട്. 31,000 രക്ഷാപ്രവർത്തകരാണ് ദുരന്ത ബാധിത മേഖലകളിൽ നിലയുറപ്പിച്ചിരിക്കുന്നത്. ചില ഗ്രൂപ്പുകൾ തമ്മിലുളള ഏറ്റുമുട്ടലുകളെ തുടർന്ന് ജർമ്മൻ രക്ഷാപ്രവർത്തകരും ഓസ്ട്രിയൻ സൈന്യവും ശനിയാഴ്ച തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. സ്ഥിതി സുരക്ഷിതമാണെന്ന് കരുതുന്ന മുറയ്ക്ക് ജോലി പുനരാരംഭിക്കുമെന്ന് ജർമ്മൻ റെസ്ക്യൂ ടീമുകൾ അറിയിച്ചു.
ഇന്നലെ ഹതായിൽ നടന്ന തെരച്ചിലിൽ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയിരുന്നു. ഭൂകമ്പത്തിന് 128 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ജീവനോടെ കണ്ടെത്തിയത്. ഭൂകമ്പം ഉണ്ടായി അഞ്ച് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയവരിൽ രണ്ട് വയസുകാരിയും ആറ് മാസം ഗർഭിണിയായ സ്ത്രീയും, 70 വയസുകാരിയും ഉൾപ്പെടുന്നുവെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഈ നൂറ്റാണ്ടിലെ ലോകത്തിലെ ഏഴാമത്തെ പ്രകൃതിദുരന്തമായി യു എൻ കണക്കാക്കുന്നു.
പതിനായിരക്കണക്കിന് രക്ഷാപ്രവർത്തകരാണ് രാവും പകലുമില്ലാതെ തണുത്ത കാലാവസ്ഥ വകവെക്കാതെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുടുങ്ങികിടക്കുന്നവരെ പുറത്തെടുക്കുന്നത്. വലിയ കെട്ടിടങ്ങള്‍ തകര്‍ന്നുവീണ അവശിഷ്‌ടങ്ങള്‍ നീക്കിയുള്ള തെരച്ചില്‍ ദുഷ്‌കരമാണ്. നിരവധിപേര്‍ ഇപ്പോഴും കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ ജീവനോടെ അവശേഷിക്കുന്നതായാണ് സംശയം. ഇന്നലെയും തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍നിന്ന് ജീവനോടെ ആളുകളെ രക്ഷപ്പെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here