ബി ഡി മിശ്ര ലഡാക്കിലെ പുതിയ ലഫ്. ഗവർണർ

കരസേനയിലെ മുൻ ബ്രിഗേഡിയർ ബി ഡി മിശ്രയെ ലഡാക്കിലെ പുതിയ ലഫ്. ഗവർണറായി നിയമിച്ചു . അരുണാചൽപ്രദേശിലെ ഗവർണറായിരുന്നു ബി ഡി മിശ്ര. മേഘാലയുടെ അധിക ചുമതലയും ബി ഡി മിശ്രയ്ക്ക് ഉണ്ടായിരുന്നു. ജനങ്ങളുടെ വ്യാപകമായ പരാതിയെ തുടർന്ന് ലഫ്. ഗവർണറായിരുന്ന രാധാകൃഷ്ണ മാഥൂറിനെ മാറ്റിയാണ് ബി ഡി മിശ്രയെ ലഡാക്കിൽ ലഫ്. ഗവർണറായി നിയമിച്ചത്.

Lieutenant-Governor RK Mathur holds joint forum of elected representatives from Kargil, Leh

2019 ലാണ് ജമ്മു കാശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയത്. ലഡാക്കിനും ജമ്മു കാശ്മീരിനുമായി രണ്ട് ലഫ്. ഗവർണർമാരെ നിയമിച്ചു. മുൻ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന ആർ കെ മാഥൂറിനെ ലഡാക്കിലെ ആദ്യ ലഫ്. ഗവർണറായി കേന്ദ്രം നിയമിക്കുകയായിരുന്നു. ലഫ്. ഗവർണർ എന്ന നിലയിൽ നടപ്പാക്കിയ തീരുമാനങ്ങൾക്കെതിരെ തുടക്കം മുതൽ തന്നെ ആർ കെ മാഥൂറിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. ഇത് ജനകീയ സമരമായി മാറിയ സാഹചര്യത്തിലാണ് കാലാവധി തീരുന്നതിന് മുൻപേ ആർ കെ മാഥൂറിനെ നീക്കിയത്. ആർ കെ മാഥൂറിന്റെ രാജി അംഗീകരിച്ചതായി രാഷ്‌ട്രപതി ഭവൻ അറിയിച്ചു.

ദേശീയ സുരക്ഷാ ഗാർഡിന്റെ മുൻ കമാണ്ടറായിരുന്നു പുതിയ ലഫ്. ഗവർണർ ബി ഡി മിശ്ര. 1993ലെ വിമാനറാഞ്ചൽ സംഭവത്തിൽ 141 യാത്രക്കാരെയും രക്ഷപ്പെടുത്തിയ സൈനിക ഓപ്പറേഷനിന് നേതൃത്വം നൽകിയത്ബി ഡി മിശ്ര ആയിരുന്നു. 1962ലെ ഇന്ത്യ ചൈന യുദ്ധം, 1971 ലെ ബംഗ്ലാദേശ് യുദ്ധം തുടങ്ങി കഴിഞ്ഞ നാല് പതിറ്റാണ്ടുകാലം പാക് – ചൈന അതിർത്തികളിൽ കരസേനാ നടത്തിയ പ്രധാന ഓപ്പറേഷനുകളിലെല്ലാം പങ്കാളിയായിരുന്നു ബി ഡി മിശ്ര.

2017ൽ അരുണാചൽ പ്രദേശ് ഗവർണറായ ബി ഡി മിശ്രയ്ക്ക് കഴിഞ്ഞ വർഷം ഒക്ടോബറിൽ മേഘാലയയുടെ അധിക ചുമതലകൂടി നൽകി . 5 വർഷം കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് ലഡാക്കിലെ രണ്ടാമത്തെ ലഫ് ഗവർണറായി ബി ഡി മിശ്രയെ നിയമിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here