നെയില്‍ ആര്‍ട്ടില്‍ താരമായി താരാ ദേവി

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൊവിഡ് മഹാമാരിയുടെ സമയത്താണ് താരാ ദേവി എന്ന വീട്ടമ്മ ഡി ആര്‍ട്ടിസ്ട്രി എന്ന സ്ഥാപനം സ്ത്രീകള്‍ക്കായി ആരംഭിക്കുന്നത്. വീട്ടില്‍ തനിച്ചാകുന്ന വിരസതയെ മറികടക്കാനാണ് താര സൗന്ദര്യസംരക്ഷണ രംഗത്തേക്ക് ചുവട് വച്ചത്. ഒരു സാധാരണ വീട്ടമ്മയായിരുന്നു താര. കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ ആരംഭിച്ചതോടെ അവര്‍ വീട്ടില്‍ തനിച്ചായി. ആ വിരസതയെ മറികടക്കാന്‍ താര തിരഞ്ഞെടുത്ത വഴിയുടെ പുതുമയും കൗതകവും പ്രചോദനത്തിന്റേത് കൂടിയാണ്.

അത്രകണ്ട് പരിചിതമല്ലാത്ത ഒരു മേഖലയാണ് താര തിരഞ്ഞെടുത്തത്. അങ്ങനെയാണ് കേട്ടാല്‍ ചെറുതെന്ന് തോന്നിപ്പിക്കുന്ന, എന്നാല്‍ വലിയ സാധ്യതകളുള്ള നെയില്‍ ആര്‍ട്ട് മേഖലയിലേക്ക്് താര എത്തപ്പെടുന്നത്. തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ പറ്റിയ ഇടമാണ് നെയില്‍ ആര്‍ട്ട് എന്ന താരയുടെ തിരിച്ചറിവാണ് ഡി ആര്‍ട്ടിസ്ട്രി എന്ന നെയില്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് ആര്‍ട്ടിസ്ട്രിയുടെ അടിത്തറ. ഇപ്പോള്‍ നെയില്‍ ആര്‍ട്ടിസ്ട്രി എന്ന പേരിലും ഈ സ്ഥാപനം സുപരിചിതമാണ്.

സൗന്ദര്യവര്‍ദ്ധന സ്ഥാപനം എന്നതിനെക്കാള്‍ നെയ്ല്‍ ആര്‍ട്ടിസ്ട്രിക്ക് ഒരു നെയില്‍ ക്ലിനിക് എന്ന നിലയിലുള്ള സ്വീകാര്യതയാണ് ഇന്ന് ലഭിക്കുന്നത്. അണു, രോഗ ബാധകളേറ്റ് നഷ്ടപ്പെടുന്ന നഖങ്ങള്‍ വരെ പഴയത് പോലെ ഒരുക്കി കൊടുക്കുന്നതാണ് നെയ്ല്‍ ആര്‍ട്ടിസ്ട്രിയെ കൂടുതല്‍ സ്വീകാര്യരാക്കുന്നത്.

നെയില്‍ ആര്‍ട്സിനായി സിനിമാതാരങ്ങളും, സെലിബ്രിറ്റികളും ആര്‍ട്ടിസ്ട്രിയെ ആശ്രയിച്ച് തുടങ്ങിയതു മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ തോതിലുള്ള സ്വീകാര്യതയാണ് ഡി ആര്‍ട്ടിസ്ട്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വികൃതമായതോ, ഏതെങ്കിലും അപകടത്തിലോ, മറ്റെന്തെങ്കിലും കാരണത്താലോ കേടുപാടുകള്‍ സംഭവിച്ച ആയ നഖങ്ങള്‍ കൃത്യമായ പരിചരണത്തിലൂടെയും ട്രീറ്റ്മെ ന്റിലൂടെയും ആകര്‍ഷതയുള്ളതാക്കുക എന്നതാണ് താര ദേവിയെന്ന സംരഭക ഡി ആര്‍ട്ടിസ്ട്രിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സംസ്ഥാന, ദേശീയ തലത്തില്‍ മികച്ച സംരംഭകയ്ക്കുള്ള പത്ത് അവാര്‍ഡുകള്‍ താര സ്വന്തമാക്കിയിട്ടുണ്ട്. രാജ്യന്തര തലത്തില്‍ നല്കുന്ന ഇന്‍സ്പിറേഷണല്‍ വുമണ്‍ അവാര്‍ഡ്, മേക്കിംഗ് ഇന്‍ഡ്യ എമേര്‍ജിംഗ് ലീഡര്‍ അവാര്‍ഡ്, ഹ്യുമാനിറ്റേറിയന്‍ എക്സലന്‍സ് അവാര്‍ഡ്, ഗ്ലോബല്‍ ചോയ്സ് എക്സലന്‍സ് അവാര്‍ഡ്, ഇന്റര്‍നാഷണല്‍ ബ്രില്യന്‍സ് അവാര്‍ഡ്, ദുബായില്‍ വച്ചു നടന്ന ഇന്ത്യന്‍ ബ്യൂട്ടി അസോസി യേഷന്‍ നല്‍കിയ ഇന്റര്‍നാഷണല്‍ അവാര്‍ഡ് തുടങ്ങിയവയെല്ലാം താരയെ തേടിയെത്തിയ ബഹുമതികളാണ്.

താരയുടെ സ്വന്തമായ നെയില്‍ ഡിസൈന്‍സിന് പുറമെ, കസ്റ്റമേഴ്‌സ് ആവശ്യപ്പെടുന്ന തരത്തിലുള്ള ഡിസൈന്‍സും ഡി ആര്‍ട്ടിസ്ട്രിയില്‍ ലഭ്യമാണ്. റഷ്യ, ആംസ്റ്റര്‍ഡാം,ജര്‍മനി എന്നീ രാജ്യങ്ങളിലെ നെയില്‍ ആര്‍ട്ട് സ്ട്രക്ച്ചറാണ് താര തന്റെ നെയില്‍ ക്ലിനിക്കില്‍ പ്രധാനമായും തന്റെ കസ്റ്റമേഴ്സിനായി പിന്തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News