കോന്നിയില്‍ നിന്നും വിനോദയാത്ര പോയ ഉദ്യോഗസ്ഥ സംഘം തിരികെ എത്തി

കോന്നി താലൂക്ക് ഓഫീസില്‍ നിന്നും കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയ ഉദ്യോഗസ്ഥ സംഘം തിരികെ എത്തി. പ്രവര്‍ത്തി ദിവസം ഉള്‍പ്പെടെ രണ്ടുദിവസം നീണ്ടു നിന്ന  വിനോദയാത്രയ്ക്ക് ശേഷം കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ ഇന്നലെ അര്‍ദ്ധരാത്രിയിലാണ് തിരികെ എത്തിയത്.

വിനോദയാത്രയ്ക്ക് പോയപ്പോള്‍ ഉദ്യോഗസ്ഥര്‍  കോന്നി താലൂക്ക് ഓഫീസിന് മുന്‍വശത്തായിരുന്നു വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്. എന്നാല്‍ യാത്ര ക‍ഴിഞ്ഞെത്തിയ ജീവനക്കാര്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍  ഓഫീസിലെത്തി വാഹനങ്ങള്‍ എടുക്കാതെ നേരെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു. കൂട്ട അവധിയെടുത്ത് ടൂര്‍ നടത്തിയത് വിവാദമായ സാഹചര്യത്തില്‍ , മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്താതിരിക്കാനാണ്  ഉദ്യോഗസ്ഥര്‍ ഇത്തരം ഒരു നീക്കം നടത്തിയത്.

വിനോദയാത്ര ക്വാറി ഉടമ സ്‌പോണ്‍സര്‍ ചെയ്തതാണെന്നുള്ള ആരോപണം തള്ളി വിനോദയാത്രയ്ക്ക് പോയ വാഹനത്തിന്റെ മാനേജര്‍ രംഗത്തെത്തിയിരുന്നു. ജീവനക്കാരുടെ അനധികൃത വിനോദയാത്രയെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് അടുത്തദിവസം തന്നെ സര്‍ക്കാരിന്  ജില്ലാ കളക്ടര്‍ സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News