തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

തൃശ്ശൂർ  പുഴയ്ക്കലിൽ  ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. നിലമ്പൂർ കോട്ടയം സൂപ്പർ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്.  ഉടൻതന്നെ തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് രാവിലെ 11:30 യോടെ ആയിരുന്നു സംഭവം.

നിലമ്പൂരിൽ നിന്നും കോട്ടയത്തേക്ക് പോയ  A1244 എന്ന നിലമ്പൂർ ഡിപ്പോയിലെ കെ എസ് ആർ ടി സി  സൂപ്പർ ഫാസ്റ്റ് ബസിനാണ് തീ പിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട  ഡ്രൈവർ സജീവ് ഉടൻ തന്നെ വണ്ടി നിർത്തി യാത്രക്കാരെ പുറത്തിറക്കുകയും ബസിൽ സൂക്ഷിച്ചിരുന്ന ഫയർ എക്സ്റ്റിങ്ങ്യൂഷർ ഉപയോഗിച്ച് തീ കെടുത്തുകയും ചെയ്തു.

തൃശ്ശൂർ നിലയത്തിൽ നിന്നും 2 യൂണിറ്റ് ഫയർ എഞ്ചിൻ സ്ഥലത്ത് എത്തി  വാഹനത്തിന്റെ ബാറ്ററി ഊരി മാറ്റി വെള്ളം പമ്പ് ചെയ്ത് ബസ് സുരക്ഷിതമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News