കിടിലന്‍ ലുക്കില്‍ സോനാക്ഷി സിന്‍ഹ

വെസ്റ്റേണ്‍ ഫാഷനും പരമ്പരാഗത രീതിയും ചേരുന്ന ഫ്യൂഷന്‍ വസ്ത്രമണിഞ്ഞ് കിടിലന്‍ ലുക്കില്‍ ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. ഒറ്റ നോട്ടത്തില്‍ എംബ്രോയ്ഡറിയുടെ സാധ്യതയെല്ലാം ഉപയോഗിച്ചുള്ള അടിപൊളി ട്രെന്‍ഡി ലുക്കാണ് വസ്ത്രത്തിന്. എന്നാല്‍ സൂക്ഷിച്ച് നോക്കിയാല്‍ ദോത്തിയെയും ഷര്‍ട്ടിനെയുമാണ് അടിപൊളി ഫാഷന്‍ലുക്കിലേക്ക് മാറ്റിയിരിക്കുന്നതെന്ന് വ്യക്തം. സ്റ്റൈലിഷ് എംബ്രായ്ഡറി വര്‍ക്കുകള്‍ളാണ് ഈ വേഷത്തിന്റെ പ്രധാന ഹൈലൈറ്റ്.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിര്‍മാതാവ് രമേഷ് തൗറാനിയുടെ മകളുടെ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കാനായാണ് സൊനാക്ഷി സ്റ്റൈലിഷ് ലുക്ക് തെരഞ്ഞെടുത്തത്.

വെള്ള നിറത്തിലുള്ള വസ്ത്രത്തില്‍ മുഴുവനായി പ്രിന്റഡ് വര്‍ക്കുകളാണ് ചെയ്തിരിക്കുന്നത്. വസ്ത്രത്തിന് മാച്ച് ചെയ്യുന്ന രീതിയില്‍ ചുവപ്പ് നിറത്തിലുള്ള ബാന്റും ഇരുകൈകളിലും ധരിച്ചിട്ടുണ്ട്. ചുവന്ന നിറത്തിലുള്ള നെയില്‍ പോളിഷും സില്‍വര്‍ മോതിരങ്ങളും മാലയും ലുക്ക് കൂടുതല്‍ ആകര്‍ഷീയണമാക്കുന്നു. ഇരുവശത്തേക്കും പടര്‍ത്തിയിട്ട മുടികള്‍ താരത്തിന്റെ ലുക്കിനെ വ്യത്യസ്തമാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News