ടിക് ടോക് ഇന്ത്യയിൽ പ്രവർത്തനമവസാനിപ്പിച്ചു

ഇന്ത്യയിലെ തങ്ങളുടെ മുഴുവൻ തൊഴിലാളികളെയും പിരിച്ചുവിട്ട് ടിക് ടോക്. നിരോധനത്തിനുശേഷം നിലവിലുണ്ടായിരുന്ന 40 പേരെയാണ് കമ്പനി പിരിച്ചുവിട്ടത്. ഇതോടെ കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ പൂർണമായും അവസാനിച്ചു.

തൊഴിലാളികൾക്ക് മൂന്നുമാസത്തെ ശമ്പളവും ആനുകൂല്യങ്ങളും നൽകിയാണ് കമ്പനി പിരിച്ചുവിടൽ നടപ്പിലാക്കുന്നത്. ഫെബ്രുവരി 28 ആണ് അവസാനത്തെ പ്രവൃത്തിദിനമായി കമ്പനി കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ചതന്നെ പിരിച്ചുവിടൽ തിയ്യതി അറിയിച്ചുകൊണ്ടും മറ്റ് സാധ്യതകൾ എത്രയും പെട്ടെന്ന് കണ്ടുപിടിക്കാനും കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.

നിരോധനത്തിന് മുൻപുവരെ ഇന്ത്യയിലെ ജനപ്രിയ അപ്ലിക്കേഷനുകളിൽ ഒന്നായിരുന്നു ടിക് ടോക്. ഗൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലിനുശേഷം ഇന്ത്യ-ചൈന ബന്ധത്തിലുണ്ടായ വിള്ളലാണ് ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകളുടെ നിരോധനത്തിന് വഴിവെച്ചത്. തുടർന്ന് വീചാറ്റ്, യു.സി ബ്രൗസർ തുടങ്ങിയ മറ്റൊരുപാട് ചൈനീസ് അപ്ലിക്കേഷനുകളെയും കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. തേർഡ് പാർട്ടി ലിങ്കുകൾ വഴി പ്രവർത്തിക്കുന്ന ഇത്തരം ആപ്പുകളെ രാജ്യസുരക്ഷയെ മുൻനിർത്തി നിരോധിക്കുന്നുവെന്നായിരുന്നു കേന്ദ്രസർക്കാർ വാദം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News