രക്ഷപെടാനുള്ള വെപ്രാളമാണ് ജീവനക്കാര്‍ കാണിക്കുന്നതെന്ന് കോന്നി എംഎല്‍എ കെ യു ജെനീഷ് കുമാര്‍. തനിക്കെതിരെ അധിക്ഷേപകരമായ വാട്‌സ്ആപ്പ് പോസ്റ്റ് ഇട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി.രാജേഷിന് എം.എല്‍.എ മറുപടി നല്‍കുകയും ചെയ്തിരുന്നു.
എംഎല്‍എ ജെനീഷിനെതിരെ ജീവനക്കാരുടെ ഗ്രൂപ്പില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എം സി രാജേഷ് പോസ്റ്റിട്ടിരുന്നു. എംഎല്‍എയുടെ സന്ദര്‍ശന വേളയില്‍ താലൂക്ക് ഓഫീസില്‍ 10ല്‍ താഴെ ആളുകളെ ഉണ്ടായിരുന്നുള്ളൂ എന്ന തഹസില്‍ദാറുടെ വാദം കെ ജനീഷ് കുമാര്‍ എം എല്‍ എ അംഗീകരിച്ചില്ല.
ഉദ്യോഗസ്ഥര്‍ നിയമാനുസൃതമായാണ് ലീവെടുത്തത് എന്ന് വാടസ്ആപ്പ് പോസ്റ്റില്‍ തഹസില്‍ദാര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇതും തെറ്റാണെന്ന് തെളിവുകള്‍ നിരത്തി എംഎല്‍എ തഹസില്‍ദാര്‍ക്ക് മറുപടി നല്‍കി. വിനോദയാത്ര പാറമട മുതലാളിമാര്‍ സ്‌പോണ്‍സര്‍ ചെയ്ത ആണെന്നുള്ള ആരോപണത്തില്‍ എംഎല്‍എ ഉറച്ചുനിന്നു.
എംഎല്‍എക്കെതിരെ പരസ്യ അധിക്ഷേപം നടത്തിയ ഡെപ്യൂട്ടി തഹസില്‍ദാരുടെ നടപടി, സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ജെനീഷ് കുമാര്‍ പറഞ്ഞു. സര്‍ക്കാരിലും വകുപ്പുമന്ത്രിയിലും പൂര്‍ണ്ണ വിശ്വാസമാണെന്നും പുഴുക്കത്തുകള്‍ക്കെതിരെ ഇടതു സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here