ജസ്റ്റിസ് അബ്ദുല്‍ നസീറിന്റെ നിയമനം അപലപനീയം: എ എ റഹിം എം പി

വിവാദ വിധികള്‍ പുറപ്പെടുവിച്ച മുന്‍ ജസ്റ്റിസ് എസ് അബ്ദുല്‍ നസീറിനെ ഗവര്‍ണറായി നിയമിച്ച നടപടി അപലപനീയമാണെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എം പി. ജനങ്ങളുടെ വിശ്വാസത്തെയും നീതിന്യായ വ്യവസ്ഥയില്‍ ഉള്ള മതിപ്പിനെയും ഇല്ലാതാക്കുന്നതാണ് ഈ തീരുമാനം. ബിജെപി ഭരണഘടന മൂല്യങ്ങളെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും എം പി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

2021 ഡിസംബര്‍ 26നു ഹൈദരാബാദില്‍ നടന്ന സംഘപരിവാര്‍ അഭിഭാഷക സംഘടനയായ അഖില ഭാരതീയ അധ്ിവക്ത പരിഷത്ത് നാഷണല്‍ കൗണ്‍സില്‍ മീറ്റിങ്ങില്‍ അബ്ദുല്‍ നസീര്‍ പങ്കെടുത്തത് വിവാദമായിരുന്നു. അവിടെ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥ, മനുസ്മൃതിയുടെ മഹത്തായ പാരമ്പര്യം തുടര്‍ച്ചയായി അവഗണിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഉന്നത നീതിപീഠത്തില്‍ സേവനമനുഷ്ഠിക്കുന്ന ഒരു ന്യായാധിപന്‍ പുലര്‍ത്തേണ്ട ഉയര്‍ന്ന നിഷ്പക്ഷതയും ഭരണഘടനയോടുള്ള കൂറുമല്ല ഈ വാക്കുകളില്‍ കണ്ടത്. ഇത്തരത്തില്‍ നിലപാടെടുക്കുന്ന വ്യക്തിയെ നിയമിക്കുന്നത് ഭരണഘടനാപരമായ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും ഇന്ത്യന്‍ ജനാധിപത്യത്തിന് എതിരാണെന്നും എ എ റഹിം കുറ്റപ്പെടുത്തി.

അതേസമയം, രാജ്യത്ത് 13 ഇടങ്ങളിലാണ് ഗവര്‍ണര്‍മാര്‍ക്ക് മാറ്റം നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി ജഡ്ജിയടക്കം ആറ് പുതിയ ഗവര്‍ണര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News