മാതാപിതാക്കള്‍ പെറുക്കിയ പാഴ്‌വസ്തുക്കളുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് മിസ് തായ്‌ലൻഡ്

ആക്രി പെറുക്കി ഉപജീവനം നടത്തിയ അച്ഛനും അമ്മക്കും ആദരമര്‍പ്പിക്കുകയാണ് മകള്‍ അന്ന സുഎംഗം-ഇയം. മിസ് തായലന്‍ഡായ അന്ന മിസ് യൂണിവേഴ്‌സ് പട്ടത്തിനായി മത്സരിച്ചിരുന്നു. അമേരിക്കയിലെ ലൂസിയാനയില്‍ ന്യൂഓര്‍ലിയന്‍സ് മോറിയല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന 71-ാമത് മിസ് യൂണിവേഴ്‌സ് മത്സര വേദിയിലായിരുന്നു അന്ന മാതാപിതാക്കള്‍ക്ക് ആദരം അര്‍പ്പിച്ചത്.

‘നിങ്ങള്‍ ഒരിക്കലും ചുറ്റിലുമുള്ള ഇരുണ്ട സാഹചര്യത്തില്‍ കുടുങ്ങിപ്പോകരുത്. നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള കഴിവ് ഉണ്ടെന്ന് എപ്പോഴും വിശ്വസിക്കുക. എന്റെ മാതാപിതാക്കള്‍ പഴയ വസ്തുക്കള്‍ ശേഖരിക്കുന്നവരായിരുന്നു. എന്റെ ചുറ്റിലും എപ്പോഴും മാലിന്യങ്ങളും റീസൈക്കിള്‍ ചെയ്യാനുള്ള വസ്തുക്കളുമായിരുന്നു. അത്തരം വസ്തുക്കള്‍ ഉപയോഗിച്ചാണ് എന്റെ ഈ ഗൗണ്‍ നിര്‍മച്ചിരിക്കുന്നത്. വിലയില്ലെന്ന് നമ്മള്‍ കരുതുന്ന പലതിനും അതിന്റേതായ വിലയും സൗന്ദര്യവും ഉണ്ടെന്ന് ഇതിലൂടെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ വേദിയില്‍ അന്ന പറഞ്ഞു.

മാതാപിതാക്കള്‍ക്കും അവരുടെ തൊഴിലിനും ആദരം അര്‍പ്പിച്ച അന്നയെ അഭിനന്ദിച്ച് നിരവധിപ്പേര്‍ രംഗത്തെത്തി. ആദ്യ റൗണ്ടില്‍ പുറത്തായെങ്കിലും ഫാഷന്‍ ലോകത്തിന്റെ മനസ്സ് കീഴടക്കിയാണ് അന്ന മടങ്ങിയത്. അമേരിക്കക്കാരിയായ ആര്‍ബോണി ഗബ്രിയേലാണ് മിസ് യൂണിവേഴ്‌സ് കിരീടം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News