നല്ല ഇടതൂര്‍ന്ന് വളരുന്ന കറുത്ത മുടികളാണ് നിരവധി പെണ്‍കുട്ടികളുടെ ആഗ്രഹം. മുട്ട് വരെ വളര്‍ന്ന് കിടക്കുന്ന നല്ല കട്ടിയുള്ള മുടി സ്വപ്‌നം കാണാത്ത പെണ്‍കുട്ടികള്‍ കുറവായിരിക്കും. എന്നാല്‍ ദിവസവും മുടിയില്‍ എണ്ണ തേയ്ക്കാനൊന്നും ആര്‍ക്കും താത്പര്യമില്ല എന്നതാണ് വസ്തുത. ഇന്ന് ഭൂരിഭാഗം പെണ്‍കുട്ടികളും ദിവസവും മുടിയല്‍ ഷാംപൂ ഉപയോഗിക്കുന്നവരാണ്. അതിനാല്‍ തന്നെ മുടികൊഴിച്ചിലും സ്വാഭാവികമാണ്.
എന്നാല്‍ മുടി കൊഴിച്ചിലിന്റെ കാര്യമോര്‍ത്ത് ഇനി ആരും വിഷമിക്കേണ്ട. ദിവസവും എണ്ണ ഒന്നും തേയ്ക്കാതെ തന്നെ മുടി നല്ലരീതിയില്‍ തഴച്ചുവളരാന്‍ കുറച്ച് ട്രിക്കുകള്‍ പറഞ്ഞുതരാം. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മൈലാഞ്ചിയില ഉണക്കിപ്പൊടിച്ചു മുടിയില്‍ തേയ്ക്കുന്നത് മുടി വളരാനുള്ള ഒരു എളുപ്പ വഴിയാണ്.
മൈലാഞ്ചിയില വെള്ളമൊഴിച്ച് അര മണിക്കൂര്‍ തിളപ്പിച്ച ശേഷം അത് തണുക്കുമ്പോള്‍ ഇതിലേക്ക് ഒരു സ്പൂണ്‍ ആവണക്കെണ്ണ ചേര്‍ക്കുക. ഇത് തലയില്‍ പുരട്ടുന്നത് അകാലനര മാറി മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കാന്‍ സഹായിക്കും. തന്നെയുമല്ല മുടിയുടെ വളര്‍ച്ചയ്ക്കും മൈലാഞ്ചിയില ഉണക്കിപ്പൊടിച്ചു മുടിയില്‍ തേയ്ക്കുന്നത് ഗുണകരമാണ്.
തേങ്ങാപ്പാലും മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. ഒരു കപ്പ് തേങ്ങാപ്പാല്‍ കുറുക്കി വറ്റിച്ച് പകുതിയാകുമ്പോള്‍ അതിലേക്ക് ആവണക്കെണ്ണ ഒരു സ്പൂണ്‍ ചേര്‍ത്തിളക്കുക. ഈ മിശ്രിതം തലയില്‍ തേയ്ച്ച് രണ്ട് മണിക്കൂറിനുശേഷം കുളിക്കുക. ഇതിലൂടെ മുടി കൊഴിച്ചില്‍ മാറുകയും മുടിക്ക് നിറം ലഭിക്കുകയും ചെയ്യുന്നു.
മുടിയുടെ സംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും ഉപയോഗിക്കുന്ന പല മരുന്നുകളിലേയും പ്രധാനപ്പെട്ട ഒരു ചേരുവയാണ് കറ്റാര്‍ വാഴ. ഇതിലെ പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ ശിരോചര്‍മത്തിലെ കോശങ്ങളുടെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. ഇതു മുടിവേരുകള്‍ക്ക് ബലം നല്‍കി മുടി തഴച്ചു വളരാന്‍ സഹായിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here