മഞ്ഞളുണ്ടെങ്കില്‍ മുഖത്തെ കറുത്ത പാടുകള്‍ പോകും നിമിഷങ്ങള്‍ക്കുള്ളില്‍

ഇന്ന് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്‌നമാണ് മുഖത്തുള്ള കറുത്ത പാടുകള്‍. സണ്‍ സ്ക്രീന്‍ ഉപയോഗിച്ചാലും വെയിലത്ത് പോയിട്ടുവരുമ്പോള്‍ മുഖത്ത് കറുത്ത പാടുകള്‍ വരുന്നത് സ്വാഭാവികമാണ്. ഫെയ്‌സ് വാഷ് ഉപയോഗിച്ച് എത്രതവണ മുഖം കഴുകിയാലും ഇത്തരം കറുത്ത പാടുകളും മുഖത്തെ ടാനുകളും മാറുകയില്ല.

എന്നല്‍ മുഖത്തെ ഈ പ്രശ്‌നം പരിഹരിക്കാന്‍ മഞ്ഞള്‍ കൊണ്ടൊരു വിദ്യയുണ്ട്. നമ്മള്‍ വിചാരിക്കുന്നപോലെ മഞ്ഞള്‍ അത്ര നിലസ്സാരനല്ല കേട്ടോ, മഞ്ഞള്‍ ആരോഗ്യത്തിന്റെ ഒരു കലവറ തന്നെയാണ്. ബാക്ടീരിയകള്‍ക്കും നീര്‍ക്കെട്ടിനുമെതിരെ ശക്തമായി പ്രവര്‍ത്തിക്കാനുള്ള സവിശേഷതകളുള്ള  പ്ര കൃതിദത്ത ചേരുവയാണ് മഞ്ഞള്‍.

അതിനാല്‍ മഞ്ഞള്‍ പായ്ക്ക് പുരട്ടുന്നത് സൂര്യാഘാതത്തില്‍നിന്നും ഹൈപ്പര്‍പിഗ്മെന്‍റേഷനില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാനുള്ള ഒരു മാര്‍ഗമാണ്. മഞ്ഞള്‍ നന്നായി അരച്ച് നല്ല പേസ്റ്റ് രൂപത്തിലാക്കിയ ശേഷം കുറച്ച് തേങ്ങാപ്പാലും ചേര്‍ത്ത് മുഖത്ത് തേയ്ക്കുന്നത് മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും ടാനും കുറയ്ക്കുന്നതിന് സഹായിക്കും.

മഞ്ഞളും തൈരും കൂടി മുഖത്ത് തേയ്ക്കുന്നതും മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. മഞ്ഞളും തൈരും ചേര്‍ന്ന മിശ്രിതം മുഖത്ത് തേയ്ച്ച് പിടിപ്പിച്ച ശേഷം അരമണിക്കൂര്‍ കാത്തിരിക്കുക. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ മുഖം നല്ലരീതിയില്‍ കഴുകുക. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം ഇത് ട്രൈ ചെയ്യാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News