മറ്റ് അവയവങ്ങള്‍ പോലെ തന്നെ കരളിന്റെ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്. ഭക്ഷണങ്ങളില്‍ നിന്നുള്ള ആവശ്യകരമായ പോഷകങ്ങള്‍ പ്രോസസ്സ് ചെയ്യുന്നതിനും രക്തത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും കരള്‍ സഹായിക്കുന്നുണ്ട്. ഇത്തരത്തില്‍ ഫാറ്റി ലിവര്‍ ഉള്ളവര്‍ ശരിയായ ഭക്ഷണ രീതി പിന്തുടരുന്നില്ലായെങ്കില്‍ അത് പിന്നീട് പല അസുഖങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. ഇത്തരത്തില്‍ ഫാറ്റി ലിവര്‍ ഉള്ളവര്‍ കഴിക്കേണ്ട അല്ലെങ്കില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടവയാണ് ഇനി നമ്മള്‍ പരിചയപ്പെടുന്നത്.
1. അവോക്കാഡോ
ആരോഗ്യകരമായ കൊഴുപ്പിന്റ്റെ അളവ് അവോക്കാഡോയില്‍ കൂടുതലാണ്, അവയില്‍ കരള്‍ തകരാറിലാവാതിരിക്കാന്‍ സഹായിക്കുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഫൈബറും അവോകാഡോയില്‍ സമ്പന്നമാണ്.
2. വാള്‍നട്ട്
ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ, വാല്‍നട്ട് കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് ഏറ്റവും മികച്ചതാണ്. ഇവ ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും ആന്റ്റി ഓക്‌സിഡന്റ്‌റുകളുടെയും ഉറവിടമാണ്, ഇത് ഫാറ്റി ലിവര്‍ ഉള്ളവര്‍ക്ക് ഒരുപാട് ഗുണം ചെയ്യും.
3. മീന്‍
പന്നിയിറച്ചി, പോത്തിറച്ചി, തുടങ്ങിയവ പോലെയുള്ള അനാരോഗ്യപരമായ മാംസങ്ങള്‍ക്ക് ബദലാണ് മത്സ്യം. മനുഷ്യ ശരീരത്തിലെ കരളിന്റ്റെ ആരോഗ്യത്തിന് എണ്ണമയമുള്ള മത്സ്യങ്ങള്‍ ഒരുപാട് ഗുണങ്ങള്‍ നല്‍കാന്‍ സഹായിക്കും. ഇവയില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് ഫാറ്റി ലിവര്‍ തടയാനും, ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാനും കൂടാതെ തലച്ചോറിന്റെ ആരോഗ്യത്തിന് വേണ്ടിയും സഹായിക്കുന്നു.
4. പച്ചക്കറികള്‍
പച്ചക്കറികളില്‍ കാണപ്പെടുന്ന നൈട്രേറ്റ് സംയുക്തങ്ങള്‍ക്ക് ഫാറ്റി ലിവര്‍ തടയാന്‍ കഴിയും. ചീര, ബ്രോക്കോളി, ലെറ്റ്യൂസ് തുടങ്ങിയവയില്‍ നൈട്രേറ്റ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ദിവസവും പച്ചക്കറികള്‍ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും.
5.ഓട്‌സ്
ഓട്‌സില്‍ അടങ്ങിയിട്ടുള്ള ലയിക്കുന്ന ഫൈബറുകള്‍ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ അഥവാ കരള്‍, രക്തക്കുഴലുകള്‍, മറ്റ് പ്രദേശങ്ങള്‍ എന്നിവയില്‍ അടിഞ്ഞുകൂടുന്ന അനാരോഗ്യകരമായ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
കൂടാതെ ആന്റ്റി ഓക്‌സിഡന്റ്‌റുകള്‍, സങ്കീര്‍ണ്ണ കാര്‍ബണുകള്‍, പ്രോട്ടീന്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഓട്‌സ്. ഇത് ദഹന ആരോഗ്യത്തിന് വേണ്ടി രാവിലെ കഴിക്കാന്‍ പറ്റിയ ഏറ്റവും മികച്ച ഭക്ഷണത്തിലൊന്നാണ്.
ഫാറ്റി ലിവര്‍ ഉള്ളവര്‍ ജീവിതശൈലിയില്‍ കൊണ്ടുവരേണ്ട മാറ്റങ്ങള്‍
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക
സമീകൃതാഹാരം കഴിക്കുക
കൊളസ്‌ട്രോളും പ്രമേഹവും നിയന്ത്രിക്കുക
പതിവായി വ്യായാമം ചെയ്യുക
മിതമായ അളവില്‍ മദ്യം കഴിക്കുക
ഫാറ്റി ലിവര്‍ ഉള്ളവര്‍ക്ക് ശരിയായ ഭക്ഷണവും വ്യായാമവും ആവശ്യമുള്ള ഫലം നല്‍കുന്നില്ലെങ്കില്‍, ഡോക്ടറെ കാണുന്നത് അത്യാവശ്യമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here