കാല്‍പാദം വൃത്തിയായിരിക്കാന്‍ ഒരു എളുപ്പവിദ്യ

നമ്മുടെ മുഖം പോലെ എപ്പോഴും വൃത്തിയായും ഭംഗിയായും സൂക്ഷിക്കേണ്ട ഒന്നാണ് നമ്മുടെ കാല്‍പാദങ്ങളും. എപ്പോഴും വെളുത്തിരിക്കണമെന്നല്ല, മറിച്ച് അവ എപ്പോഴും വൃത്തിയായിരിക്കണം. എപ്പോഴും അഴുക്കാകാന്‍ സാധ്യതയുള്ള ഒന്നാണ് നമ്മുടെ കാലുകള്‍. അതിനാല്‍ കാലുകള്‍ എപ്പോഴും കഴുകേണ്ടത് അത്യാവശ്യമാണ്.

നാരങ്ങ കാല്‍പാദ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ്. ചൂടുവെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും കലര്‍ത്തി അതില്‍ പാദങ്ങള്‍ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളില്‍ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. ഇത് പാദങ്ങളിലെ ചെളി, കറുത്തപാടുകളകലാനും വരണ്ട ചര്‍മം മാറാനും സഹായിക്കും.

ചൂടുവെളളത്തില്‍ ഒരല്‍പ്പം ഷാംപുവും കല്ലുപ്പും ഇടുക. ഇതിലേക്ക് കുറച്ച് സമയം പാദങ്ങള്‍ മുക്കിവെയ്ക്കുന്നത് നല്ലതാണ്. പാദങ്ങള്‍ വിണ്ടുകീറുന്നത് ഒഴിവാക്കാനായി ഇളംചൂടുവെള്ളത്തില്‍ ഉപ്പും പെട്രോളിയം ജെല്ലിയും ചേര്‍ത്ത വെളളത്തില്‍ കാല്‍ മുക്കുന്നത് നല്ലതാണ്. ഉപ്പൂറ്റി മൃദുവുളളതാക്കാന്‍ അല്പം ഗ്ലിസറിനും പനിനീരും ചേര്‍ത്ത മിശ്രിതവും പുരട്ടാം.

മുട്ടപ്പൊട്ടിച്ച് മുട്ടയുടെ വെള്ളയ്‌ലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേര്‍ക്കുക. അതിലേക്ക് ഒരു സ്പൂണ്‍ അരിപ്പൊടി ചേര്‍ക്കുക. ശേഷം തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുക. പിന്നീട് തയാറാക്കിവെച്ച മിശ്രിതം കാലില്‍ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത് മിനിറ്റിന് ശേഷം ഇവ കഴുകി കളയാം. ആഴ്ചയില്‍ ഇത് മുന്ന് തവണ ആവര്‍ത്തിക്കുക. രാത്രിയിലും പകലിലും ഇത് ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News