കൊതിയൂറും ക്രിസ്പി ഫ്രൈഡ് ചിക്കന്‍ മോമോസ്

മോമോസ് ഇഷ്ടമില്ലാത്തവരായയി ആരും ഉണ്ടാകില്ല. ചിക്കന്‍ മോമോസിന്റെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. നല്ല മൊരിഞ്ഞ ഫ്രൈഡ് ചിക്കന്‍ മോമോസ് എളുപ്പത്തില്‍ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

മൈദ-2 കപ്പ്

ചിക്കന്‍ മിന്‍സ്- 1 കപ്പ്

സവാള-അരക്കപ്പ്

വെളുത്തുള്ളി അരിഞ്ഞത്-1 ടേബിള്‍ സ്പൂണ്‍

സോയാസോസ്-അര ടേബിള്‍ സ്പൂണ്‍

കുരുമുളകുപൊടി-കാല്‍ ടേബിള്‍ സ്പൂണ്‍

വിനാഗിരി- കാല്‍ ടേബിള്‍ സ്പൂണ്‍

ബേക്കിംഗ് പൗഡര്‍-കാല്‍ ടേബിള്‍ സ്പൂണ്‍

ഉപ്പ്

ഓയില്‍

തയാറാക്കുന്ന വിധം

മൈദ, ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ കൂട്ടിയിളക്കി പാകത്തിന് വെള്ളം ചേര്‍ത്ത് വലിയുന്ന പരുവത്തിലാക്കുക.

ഒരു സ്പൂണ്‍ ഓയില്‍ ചൂടാക്കി ഇതില്‍ വെളുത്തുള്ളി, സവാള എന്നിവ ചേര്‍ത്തു വഴറ്റുക.

ഇതിലേക്ക് മിന്‍സ് ചെയ്ത ചിക്കന്‍ ചേര്‍ത്തിളക്കണം.

ചിക്കന്‍ നല്ലപോലെ വേവുന്നതു വരെ കുറഞ്ഞ ചൂടില്‍ പാകം ചെയ്യുക. ഇത് വെന്താല്‍ തീയില്‍ നിന്നും മാറ്റുക.

ഈ ചിക്കനിലേയ്ക്ക് കുരുമുളകുപൊടി, സോയാസോസ്, ഉപ്പ്, വിനെഗര്‍ എന്നിവ ചേര്‍ത്തിളക്കണം.

മൈദ മിശ്രിതം വട്ടത്തില്‍ പരത്തുക. ഇത് നാലഞ്ചു കഷ്ണങ്ങളാക്കി മുറിയ്ക്കണം.

ഓരോ കഷ്ണത്തിലും ചിക്കന്‍ മിശ്രിതം നിറച്ച് വശങ്ങള്‍ കൂട്ടി യോജിപ്പിയ്ക്കുക.

ഇത് ആവിയില്‍ വച്ചു വേവിച്ചെടുക്കുക. 10 മിനിറ്റ് ആവി കയററണം.

പിന്നീട് ഓയില്‍ തിളപ്പിച്ച് വറുത്തു കോരുക.

ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം. ചൂടോടെ സോസ് ചേര്‍ത്തു കഴിയ്ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News