മനസും വയറും തണുപ്പിക്കും മിക്‌സഡ് ഫ്രൂട്ട് സാലഡ്

പഴങ്ങള്‍ കഴിക്കാത്ത പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് ഫ്രൂട്ട് സാലഡ്. നല്ല കളര്‍ഫുളായിട്ടുള്ള ഫ്രൂട്ട് സാലഡ് കാണുമ്പോള്‍ തന്നെ നമുക്ക് കഴിക്കാന്‍ തോന്നും. നല്ല തണുത്ത ഫ്രൂട്ട് സാലഡ് കഴിക്കുമ്പോള്‍ തന്നെ വയറും മനസും ഒരുപോലെ തണുക്കും. രുചിയൂറും മിക്‌സഡ് ഫ്രൂട്ട് സാലഡ് തയാറാക്കിയാലോ ?

ചേരുവകള്‍

ഏത്തപ്പഴം – രണ്ട്

ഓറഞ്ച് – രണ്ട്

മാമ്പഴം – ഒന്ന്

ആപ്പിള്‍ – ഒന്ന്

പേരയ്ക്ക – ഒന്ന്

പച്ച മുന്തിരിങ്ങ – 150ഗ്രാം

ചെറി – 1

നാരങ്ങ – 1

പഞ്ചാര – 100ഗ്രാം

തയ്യാറാക്കുന്ന വിധം

എല്ലാ പഴങ്ങളും ചെറുതായി നുറുക്കുക. അതിലേക്ക് നാരങ്ങ നീര് ഒഴിക്കുക. അതിനുശേഷം പഞ്ചസാര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കുക. ഉരുക്കിയ പഞ്ചസാര പഴങ്ങളിലേക്ക് ചേര്‍ക്കുക. അതിനുശേഷം  തണുപ്പിച്ച് ക‍ഴിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News